കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം; പ്രതിയെ അറസ്റ്റ് ചെയ്തു
കോവളം: വിഴിഞ്ഞം, കോവളം മേഖലയില്‍ ക്ഷേത്രത്തിലെയും പള്ളിയിലെയും കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം നടത്തിയ പ്രതിയെ കോവളം പൊലിസ് അറസ്റ്റ് ചെയ്തു.
വിളവൂര്‍ക്കല്‍ മലയം മേപ്പറക്കുഴി വടക്കതില്‍ വീട്ടില്‍ താമസിക്കുന്ന സുനില്‍ ഗുപ്ത (39)യാണ് അറസ്റ്റിലായത്.
മുട്ടയ്ക്കാട് മഹാഗണപതി ക്ഷേത്രം, കെ.എസ് റോഡിലെ സി.എസ്.ഐ ചര്‍ച്ച് എിവിടങ്ങളിലെ കാണിക്ക വഞ്ചികളില്‍ നിന്നാണ് പ്രതി മോഷണം നടത്തിയത്.
സംസ്ഥാനത്ത് പല ജില്ലകളിലായി നാല്‍പ്പതോളം കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. തിരുവനന്തപുരം സിറ്റി പൊലിസ് കമ്മിഷനറുടെ നിര്‍ദേശാനുസരണം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷനര്‍ ജെ.കെ ദിനിലിന്റെ നേതൃത്വത്തില്‍ കോവളം എസ്.ഐ പി. അജിത്ത്കുമാര്‍, അഡിഷനല്‍ എസ്.ഐ ഉമേഷ്, സിവില്‍ പൊവിസ് ഓഫിസര്‍മാരായ വിനയകുമാര്‍, അനീഷ്, ഷിജു എിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."