ഫേസ്ബുക്കിനെതിരേ ബ്രിട്ടന് പാര്‍ലമെന്ററി സമിതി
ലണ്ടന്‍: റിപ്പോര്‍ട്ട് ചെയ്തിട്ടും കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ നീക്കം ചെയ്യാത്ത ഫേസ്ബുക്ക് നടപടിയെ ചോദ്യം ചെയ്യുമെന്ന് ബ്രിട്ടീഷ് പാര്‍ലമെന്ററി സമിതി. കഴിഞ്ഞ ദിവസം ബി.ബി.സിയാണ് ഇതുസംബന്ധിച്ച അന്വേഷണാത്മക വാര്‍ത്ത നല്‍കിയത്. 100 ലേറെ കുട്ടികളുടെ അശ്ലീല ചിത്രങ്ങളെ കുറിച്ച് ബി.ബി.സി ഫേസ്ബുക്കിന് റിപ്പോര്‍ട്ട് ചെയ്തെങ്കിലും നാമമാത്രമായത് മാത്രമാണ് ഫേസ്ബുക്ക് നീക്കം ചെയ്തത്.
മറ്റുള്ളവ തങ്ങളുടെ കമ്മ്യൂണിറ്റി നിബന്ധനങ്ങള്‍ക്ക് വിരുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്ക് ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ വിസമ്മതിച്ചത്.ഇതിനെതിരേ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ കള്‍ച്ചറല്‍, മീഡിയ ആന്‍ഡ് സെലക്ട് കമ്മിറ്റിയാണ് ഫേസ്ബുക്ക് അധികൃതരെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്. ഫേസ്ബുക്കിനെതിരേ നാഷനല്‍ ക്രൈം ഏജന്‍സിയിലെ കുട്ടികളുടെ സംരക്ഷണ വിഭാഗത്തിന് കേസ് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."