HOME
DETAILS
MAL
സി.പി.എം പഞ്ചായത്ത് മാര്‍ച്ച് നടത്തി
backup
March 08 2017 | 19:03 PM
നേമം: കല്ലിയൂരില്‍ ദലിത് അധ്യാപികയെ മര്‍ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ ബി.ജെ.പി മെമ്പര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സി.പി.എം കല്ലിയൂര്‍ പഞ്ചായത്ത് ഓഫിസിലേയ്ക്ക് മാര്‍ച്ച് നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് ഉദ്ഘാടനം ചെയ്തു. സി.പി.എം നേമം ഏരിയാ കമ്മിറ്റി സെക്രട്ടറി കല്ലിയൂര്‍ ശ്രീധരന് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം എം.എം.ബഷീര്‍, വെങ്ങാനൂര്‍ പി.ഭാസ്കരന്, പാറക്കുഴി സുരേന്ദ്രന്, ജി.എല്‍ ഷിബുകുമാര്‍, ജി.വസുന്ധരന്‍, പി.അനിക്കുട്ടന് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."