കണ്ണൂര്‍ സര്‍വകലാശാലാ അറിയിപ്പുകള്‍- 09-03-2017
അഫ്‌സല്‍-ഉല്‍-ഉലമ
പ്രിലിമിനറി പരീക്ഷകള്‍
സര്‍വകലാശാലയുടെ ഏപ്രില്‍ 2017 സെഷനിലെ രണ്ടാം വര്‍ഷ അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി (റഗുലര്‍-സപ്ലിമെന്ററി-ഇംപ്രൂവ്‌മെന്റ് - വിദൂര വിദ്യാഭ്യാസം ഉള്‍പ്പെടെ), ഒന്നാം വര്‍ഷ അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി (സപ്ലിമെന്ററിഇംപ്രൂവ്‌മെന്റ് - വിദൂര വിദ്യാഭ്യാസം ഉള്‍പ്പെടെ) പരീക്ഷകള്‍ ഏപ്രില്‍ 19ന് ആരംഭിക്കും.
ഓണ്‍ലൈന്‍ അപേക്ഷകള്‍ പിഴ കൂടാതെ മാര്‍ച്ച് 15 മുതല്‍ 22 വരെയും 150 രൂപ പിഴയോടെ 25 വരെയും സമര്‍പ്പിക്കാവുന്നതാണ്. രണ്ടാം വര്‍ഷത്തെ പരീക്ഷയ്ക്കും ഒന്നാം വര്‍ഷ സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്കും കൂടി ഒരപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും.
അപേക്ഷയുടെ പ്രിന്റൗട്ടിനോടൊപ്പം എ.പി.സി, ചലാന്‍ എന്നിവ മാര്‍ച്ച് 29നകം സര്‍വകലാശാലയില്‍ എത്തിക്കേണ്ടതാണ്. ഫീസ് ഇപ്രകാരമാണ്: തിയറി റഗുലര്‍ 70 രൂപ പേപ്പറൊന്നിന്, സപ്ലിമെന്ററി 100, മാര്‍ക്ക്‌ലിസ്റ്റ് 60, സെന്റര്‍ ഫീസ് 25, സി.വി. ക്യാംപ് 150, ആപ്ലിക്കേഷന്‍ ഫോം 40 രൂപ.
ബി.ടെക് പരീക്ഷ
മാറ്റിവച്ചു
മാര്‍ച്ച് 10ന് നടത്തേണ്ടിയിരുന്ന ആറാം സെമസ്റ്റര്‍ ബി.ടെക് (സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് - പാര്‍ട്ട്-ടൈം ഉള്‍പ്പെടെ - 2007 അഡ്മിഷന്‍ - ഡിസംബര്‍ 2016) ഡിഗ്രിയുടെ പേപ്പര്‍ ജഠ2ഗ62ഗ6ഋഋ606(അ) ഇലക്ട്രിക്കല്‍ സിസ്റ്റം ഡിസൈന്‍ ആന്‍ഡ് എസ്റ്റിമേഷന്‍ പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അന്നേ ദിവസം നടത്തേണ്ട മറ്റു ആറാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷകള്‍ക്ക് മാറ്റമില്ല.
എം. എസ്‌സി ജ്യോഗ്രഫി പ്രായോഗിക പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ജ്യോഗ്രഫി (സി.സി.എസ്.എസ് റഗുലര്‍ - നവംബര്‍ 2016) ഡിഗ്രിയുടെ പ്രായോഗിക പരീക്ഷ മാര്‍ച്ച് 22ന് പയ്യന്നൂര്‍ കാംപസിലുള്ള പഠന വകുപ്പില്‍ വെച്ച് നടത്തുന്നതാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടണം.
എം.സി.എ പ്രായോഗിക പരീക്ഷകള്‍
ഒന്നാം സെമസ്റ്റര്‍ എം.സി.എ മൂന്നാം സെമസ്റ്റര്‍ എം.സി.എ (ലാറ്ററല്‍ എന്‍ട്രി) ഡിഗ്രിയുടെ (സി.സി.എസ്.എസ് റഗുലര്‍ - നവംബര്‍ 2016) പ്രായോഗിക പരീക്ഷകള്‍ മാര്‍ച്ച് 9, 14 തീയ്യതികളില്‍ മാങ്ങാട്ടുപറമ്പ് കാംപസിലുള്ള പഠന വകുപ്പില്‍ വച്ച് നടത്തുന്നതാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടണം.
എട്ടാം സെമസ്റ്റര്‍
ബി.ടെക് പരീക്ഷകള്‍ ഏപ്രില്‍ 19 മുതല്‍
സര്‍വകലാശാലയുടെ എട്ടാം സെമസ്റ്റര്‍ ബി.ടെക് (റഗുലര്‍ സപ്ലിമെന്ററി - പാര്‍ട്ട്-ടൈം ഉള്‍പ്പെടെ - 2007 അഡ്മിഷന്‍ മുതല്‍ - ഏപ്രില്‍ 2017) ഡിഗ്രി പരീക്ഷകള്‍ ഏപ്രില്‍ 19ന് ആരംഭിക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ പിഴ കൂടാതെ മാര്‍ച്ച് 15 മുതല്‍ 20 വരെയും 150 രൂപ പിഴയോടെ 23 വരെയും സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിന്റൗട്ടിനോടൊപ്പം എ.പി.സി, ചലാന്‍ എന്നിവ മാര്‍ച്ച് 27നകം സര്‍വകലാശാലയില്‍ എത്തിക്കേണ്ടതാണ്.ഫീസ് ഇപ്രകാരമാണ്: തിയറി റഗുലര്‍ 100 രൂപ പേപ്പറൊന്നിന്, സപ്ലിമെന്ററി 130, പ്രാക്ടിക്കല്‍ 120, സപ്ലിമെന്ററി 150, വൈവ 110, മാര്‍ക്ക്‌ലിസ്റ്റ് 60, സി.വി. ക്യാംപ് 150, ആപ്ലിക്കേഷന്‍ ഫോം 40 രൂപ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."