ഇടുക്കിയിലെ പൊലിസിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ പുതിയ 'ഹെല്‍ത്ത് പ്ലാന്‍'
കട്ടപ്പന: പൊലിസിന്റെ ആരോഗ്യ സംരക്ഷണം മുന്‍ നിര്‍ത്തി ജില്ലാ പൊലിസിനു പുതിയ ഹെല്‍ത്ത് പ്ലാന്‍. ജില്ലാ പൊലിസ് മേധാവി, ഡിവൈഎസ്പി, എസ്ഐ, സിവില്‍ പൊലിസ് ഓഫിസര്‍ വരെയുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ക്കായാണ് പുതിയ ആരോഗ്യ സംരക്ഷണ പദ്ധതി. ജോലി സമ്മര്‍ദം, അമിതഭാരം, വയര്‍ കുറയ്ക്കല്‍, രോഗങ്ങളെ തടയുക എന്നിവയാണ് ജില്ലാ പൊലിസ് സേന ഉദേശിക്കുന്നത്. പൊലിസ് ഉദ്യോഗസ്ഥര്‍ക്കായി 3 സബ് ഡിവിഷനുകളിലും 50 ലക്ഷം രൂപ മുതല്‍ മുടക്കി ആധുനിക ജിംനേഷ്യം സ്ഥാപിക്കും. വിദേശത്തു നിന്നുമാണ് ജിംനേഷ്യത്തിലേക്കുള്ള ഉപകരണങ്ങള്‍ എത്തിക്കുന്നത്. പൊലിസുകാര്‍ക്കു പുറമേ ജനങ്ങള്‍ക്കും മിതമായ നിരക്കില്‍ ജിംനേഷ്യത്തില്‍ പ്രവേശനം നല്‍കും. പൊലിസുകാര്‍ക്കും പൊതുജനങ്ങള്‍ക്കും ഫിറ്റ്നസ് ഉറപ്പാക്കുകയെന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ആദ്യ ജിംനേഷ്യം കട്ടപ്പനയില്‍ ആരംഭിക്കും. ഇതിനു ശേഷം മറ്റു സ്ഥലങ്ങളിലും പ്രവര്‍ത്തനം തുടങ്ങും. പൊലിസ് ഉദ്യോഗസ്ഥര്‍ക്കായി വിദഗ്ധരെ കണ്ടെത്തി ആരോഗ്യ വിഷയങ്ങളില്‍ ക്ലാസ് നല്‍കും. ഇതിനുശേഷം അമിത ശരീരഭാരമുള്ളവര്‍, വയര്‍ ചാടിയവര്‍, രോഗങ്ങളെ തുടര്‍ന്ന് അസ്വസ്ഥതയുള്ളവര്‍ എന്നിവരെ ഓരോ സ്റ്റേഷനില്‍ നിന്നും കണ്ടെത്തും.
ഇവര്‍ക്ക് ജിംനേഷ്യത്തില്‍ പരിശീലനം നല്കി ആരോഗ്യം കൂടുതല്‍ ദൃഢമാക്കും. ജില്ലാ പൊലിസ് സൊസൈറ്റിയുടെ സഹകരണത്തോടെ സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയില്‍ പൊലിസ് സേനയിലുള്ളവര്‍ക്കെല്ലാം ആരോഗ്യ സംരക്ഷണ പദ്ധതി ഒരുങ്ങുന്നത്. ജില്ലയിലെ പൊലിസ് ഉദ്യോഗസ്ഥര്‍ക്കു സബ് ഡിവിഷന് അടിസ്ഥാനത്തില്‍ ശരീര സൗന്ദര്യ മത്സരം നടത്തും. എസ്എച്ച്ഒ, എസ്ഐമാര്‍, സിവില്‍ പൊലിസ് ഓഫിസര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ 50 വയസ്സിനു മുകളില്‍ ഉള്ളവര്‍, 40-50 വയസ്സിന് ഇടയിലുള്ളവര്‍ എന്നിവര്‍ക്കായി മത്സരം സംഘടിപ്പിക്കുമെന്ന് ജില്ലാ പൊലിസ് മേധാവി അറിയിച്ചു. മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് സമ്മാനവും പൊലിസ് ആസ്ഥാനത്തു നിന്നു നല്‍കും. പൊലിസ് സ്റ്റേഷനുകളില്‍ നിന്ന് അണ്ഫിറ്റായിട്ടുള്ള പൊലിസ് ഉദ്യോഗസ്ഥരുടെ വിവരശേഖരണം നടത്തും. ഇതിനുശേഷം ഇവരെ ജില്ലാ പൊലിസ് ആസ്ഥാനത്ത് എത്തിച്ച് ആംഡ് പൊലിസ് ക്യാംപില്‍ പരിശീലനം നല്‍കും. 15 ദിവസം കൊണ്ട് അണ്ഫിറ്റായവരെ ഫിറ്റാക്കും. ഇതിനു ശേഷം ഇവരെ തിരികെ പൊലിസ് സ്റ്റേഷനുകളില്‍ എത്തിച്ചു ജിംനേഷ്യത്തില്‍ പരിശീലനം നല്‍കും. മദ്യപരായ പൊലിസുകാരെ കണ്ടെത്തി അവരെ ഡീഅഡിക്ഷന് സെന്ററിലെത്തിച്ചു പൂര്‍ണമായും മദ്യപാനത്തില്‍ നിന്നു മോചനം നല്‍കും. ഇതിനായി ശമ്പളത്തോടു കൂടിയ അവധിയും നല്‍കും. പൊലിസിലെ സ്ഥിരം മദ്യപരുടെ വിവരങ്ങളും ശേഖരിച്ചു തുടങ്ങി. ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം ആരോഗ്യ സംരക്ഷണത്തിന് അവരെ പൊലിസിന്റെ ജിംനേഷ്യത്തിലെത്തിച്ച് പരിശീലനം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."