HOME
DETAILS

വേറിട്ടതും നൂതനവുമായ മാതൃകകള്‍ സമ്മാനിച്ച് ഹരിതകേരളം ജില്ലാ ജലസംഗമം

  
backup
January 31, 2019 | 6:30 AM

%e0%b4%b5%e0%b5%87%e0%b4%b1%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%81%e0%b4%82-%e0%b4%a8%e0%b5%82%e0%b4%a4%e0%b4%a8%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af-%e0%b4%ae%e0%b4%be%e0%b4%a4

ഇടുക്കി: ഹരിതകേരളത്തിന്റെ ഭാഗമായി ജില്ലയില്‍ സംഘടിപ്പിച്ച കൃഷി ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ രാജകുമാരി ഗ്രാമപ്പഞ്ചായത്തിന്റെ 'ചണച്ചാക്ക് വാട്ടര്‍ടാങ്കുകള്‍' ശ്രദ്ധേയ ഇനമെന്ന് വിലയിരുത്തല്‍. വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ വേറിട്ടതും നൂതനവുമായ പ്രവര്‍ത്തനങ്ങളുടെ ഈടുറ്റ മാതൃകകളാണ് ഇന്നലെ കലക്ടറേറ്റ് മിനി കോണ്‍ഫ്രറന്‍സ് ഹാളില്‍ ഹരിതകേരളം ജില്ലാ മിഷന്‍ സംഘടിപ്പിച്ച ജലസംഗമത്തില്‍ അവതരിപ്പിച്ചത്.
20000ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന ചണച്ചാക്കുകള്‍ കൊണ്ടുണ്ടാക്കിയ വാട്ടര്‍ടാങ്ക് നിര്‍മിക്കാന്‍ ചെലവാകുന്നത് 16,350 രൂപ മാത്രമാണ്. ഏറ്റവും ലളിതവും ചെലവുകുറഞ്ഞതുമായ ജലസംഭരണ മാര്‍ഗമാണ് ഇതിലൂടെ ലഭ്യമാകുന്നത്.രാജകുമാരി ഗ്രാമപ്പഞ്ചായത്തിലെ 14 വാര്‍ഡുകളിലും ചണച്ചാക്ക് വാട്ടര്‍ ടാങ്കുകള്‍ ഒന്നു വീത മുണ്ട്.
ഇവയെ പരിചയപ്പെടുത്തിയതോടെ 16 കര്‍ഷകരും സ്വന്തം നിലയില്‍ ഇത്തരം വാട്ടര്‍ടാങ്കുകളുണ്ടാക്കി.90 ചണച്ചാക്കുകളും 15 ചാക്ക് സിമന്റും പത്ത് കിലോ വൈറ്റ് സിമന്റും ലേബര്‍ ചാര്‍ജിനത്തില്‍ 8400 രൂപയും നല്‍കിയാല്‍ നാലരമീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയും ഒന്നര മീറ്റര്‍ ആഴവുമുള്ള വാട്ടര്‍ ടാങ്ക് റെഡി.അറ്റകുറ്റപ്പണികള്‍ സ്വന്തം നിലയില്‍ ചെയ്യാമെന്നതും ഈ ഇനത്തിന്റെ മേന്മയായി ചൂണ്ടിക്കാണിക്കപ്പെട്ടു.
മണക്കാട് ഗ്രാമപ്പഞ്ചായത്ത് കയര്‍ ഭൂ വസ്ത്രമുപയോഗിച്ച് 20ഹെക്ടര്‍ ചതുപ്പുനിലത്തെ കൃഷി ഭൂമിയാക്കിയതും പഞ്ചായത്ത് ഓഫിസിലെ മഴമറക്കൃഷിയിലെ വ്യത്യസ്തമായ തുള്ളി നന സമ്പ്രദായവും കരുണാപുരം ഗ്രാമപ്പഞ്ചായത്ത് വ്യാപകമായി നടപ്പാക്കിയ കിണര്‍ച്ചാര്‍ജ്ജിങും കുമളി ഗ്രാമപ്പഞ്ചായത്തിന്റെ മിഷന്‍ തേക്കടിയും മരിയാപുരം പഞ്ചായത്തിന്റെ പുഴ നടത്തവുമെല്ലാം മികച്ചവയെന്ന് വിലയിരുത്തപ്പെട്ടു.തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് സംഗമത്തില്‍ അവതരിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ജലസംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.ഹരിതകേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ജി.എസ് മധു ആമുഖ അവതരണം നടത്തി.കെ.കെ ഷീല ആശംസയര്‍പ്പിച്ചു. ഡോ.ജയ്‌സണ്‍ ജോസ്, സാബു വര്‍ഗീസ്,ഡോ. ബാബു പി ജോര്‍ജ്, ഷാജി പി. ഐസക് എന്നിവരടങ്ങിയ വിദഗ്ധ പാനല്‍ അവതരണങ്ങള്‍ വിലയിരുത്തി. എം.എന്‍ മനോഹര്‍ നന്ദി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുറ്റകൃത്യങ്ങൾക്ക് സ്വന്തം നിയമം; ബെംഗളൂരുവിലെ അപ്പാർട്ട്‌മെന്റിനെതിരെ കേസ്

National
  •  6 days ago
No Image

ആലപ്പുഴയിൽ സ്കൂൾ വിദ്യാർഥിയുടെ ബാഗിൽ കണ്ടെത്തിയത് യഥാർത്ഥ വെടിയുണ്ടകൾ; ഫോറൻസിക് റിപ്പോർട്ട് പുറത്ത്

Kerala
  •  6 days ago
No Image

കോഴിക്കോട് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ

Kerala
  •  6 days ago
No Image

ജപ്തി ഭീഷണിയെ തുടർന്ന് ചാലക്കുടിയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

Kerala
  •  6 days ago
No Image

ഇനി ഓൺലൈൻ തട്ടിപ്പുകൾക്ക് പൂട്ടുവീഴും; കുവൈത്തിൽ ബാങ്കിംഗ് കുറ്റകൃത്യങ്ങൾ തടയാനായി പ്രത്യേക വിഭാ​ഗം രൂപീകരിക്കും

Kuwait
  •  6 days ago
No Image

പോറ്റിയെ കേറ്റിയെ' പാരഡി ഗാനം: മതവികാരം വ്രണപ്പെട്ടെങ്കിൽ ഖേദം പ്രകടിപ്പിക്കും'; കേസെടുത്തതിൽ പേടിയില്ലെന്ന് ​ഗാനരചയിതാവ്

Kerala
  •  6 days ago
No Image

രാജ്യത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്; സുരക്ഷാനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ദുബൈ മുനിസിപ്പാലിറ്റി

uae
  •  6 days ago
No Image

കനത്ത മൂടൽമഞ്ഞ്, സഞ്ജുവിന് നിർഭാഗ്യം; ഇന്ത്യ-സൗത്ത് ആഫ്രിക്ക നാലാം ടി-20 ഉപേക്ഷിച്ചു

Cricket
  •  6 days ago
No Image

കാസർകോട് നഗരത്തിൽ സിനിമാസ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; യുവാവിനെ മോചിപ്പിച്ചത് കർണാടകയിൽ നിന്ന് 

Kerala
  •  6 days ago
No Image

ഇന്ന് പറക്കേണ്ടിയിരുന്ന ദുബൈ-തിരുവനന്തപുരം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടുക നാളെ; വലഞ്ഞ് നൂറ്റമ്പതോളം യാത്രക്കാര്‍   

uae
  •  6 days ago