HOME
DETAILS

ഡി.കെ ശിവകുമാര്‍ കളത്തിലിറങ്ങി; എം.എല്‍.എമാരെ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടങ്ങി, ഭൂരിഭാഗവും വരുമെന്ന് ഡി.കെ

  
backup
March 11, 2020 | 10:37 AM

most-will-return-dk-shivakumar-says-in-touch-with-rebel-congress-mlas2020

 

ബംഗളൂരു: മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ടവര്‍ കര്‍ണാടകയിലേക്കാണ് എത്തിയത്. സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും എം.എല്‍.എമാരെ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. അതിന് നേതൃത്വം നല്‍കുന്നത് കര്‍ണാടക കോണ്‍ഗ്രസിലെ ട്രബിള്‍ഷൂട്ടര്‍ ഡി.കെ ശിവകുമാറും.

മധ്യപ്രദേശിലെ വിമത എം.എല്‍.എമാരുമായി സമ്പര്‍ക്കത്തിലാണെന്നും അവരില്‍ ഭൂരിഭാഗം പേരും തിരിച്ചെത്തുമെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ഡി.കെ ശിവകുമാര്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് വിമത എം.എല്‍.എമാരെ തിരിച്ചെത്തിക്കാനുള്ള ശ്രമം ആരംഭിച്ചത്.

എം.എല്‍.എമാരെ സിന്ധ്യ തെറ്റദ്ധരിപ്പിച്ചതാണെന്നും എല്ലാവരും മുഖ്യമന്ത്രി കമാല്‍ നാഥുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മറ്റൊരു കോണ്‍ഗ്രസ് നേതാവ് വെളിപ്പെടുത്തി. എം.എല്‍.എമാര്‍ ബംഗളൂരുവില്‍ ആയതിനാലാണ് ഡി.കെ ശിവകുമാറിനെയും ഇവരെ തിരിച്ചെത്തിക്കാനുള്ള ദൗത്യം ഏല്‍പ്പിച്ചത്.

സിന്ധ്യ അടക്കം 21 പേര്‍ രാജിക്കത്ത് കമാല്‍ നാഥിന് കൈമാറിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 19 എം.എല്‍.എമാരാണ് കര്‍ണാടകയില്‍ ഉള്ളതെന്നാണ് ഡി.കെ ശിവകുമാര്‍ പറയുന്നത്. സിന്ധ്യ ബുധനാഴ്ച മൂന്നു മണിയോടെ ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും മറ്റുള്ളവരുടെ അവസ്ഥയെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ വീണ്ടും ഗിന്നസ് റെക്കോർഡിൽ; വിവിധ നേട്ടങ്ങളിലൂടെ ആഗോള ശ്രദ്ധ നേടി രാജ്യം

bahrain
  •  a day ago
No Image

ഇറാന് മുന്നിൽ അടിത്തെറ്റി ട്രംപ്; ആണവ കരാർ ഉപേക്ഷിച്ചു, ലക്ഷ്യം ഹോർമുസ് കടലിടുക്ക് മാത്രം

International
  •  a day ago
No Image

വ്യാജ ഭിക്ഷാടകർക്കും തെരുവ് കശാപ്പുകാർക്കുമെതിരെ കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  a day ago
No Image

പുറത്തായിട്ടും തലപ്പത്ത് പഞ്ചാബ്! ഹൈദരാബാദിനെ വീഴ്ത്തി സിക്സറുകളുടെ പുതിയ 'രാജാക്കന്മാർ'; പ്ലേ ഓഫ് പോരാട്ടം നാളെ മുതൽ

Cricket
  •  a day ago
No Image

ഗുൽമാർഗിൽ കേബിൾ കാർ തകരാറിലായി ആകാശത്ത് കുടുങ്ങിയത് മുന്നൂറോളം വിനോദസഞ്ചാരികൾ; ഇരൂനൂറോളം പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി; കനത്ത മഴയിലും രക്ഷകരായി സൈന്യവും ദുരന്തനിവാരണ സേനയും; രക്ഷാപ്രവർത്തനം തുടരുന്നു

National
  •  a day ago
No Image

യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുന്നു; വരാനിരിക്കുന്ന യാത്രാ സീസണുകളിൽ ടിക്കറ്റ് വില 30% വരെ വർദ്ധിച്ചേക്കും

uae
  •  a day ago
No Image

പെലെയെ മറികടക്കാൻ ഒരു ഗോൾ ദൂരം; ലോക റെക്കോർഡിന് അരികിൽ മെസ്സിക്ക് വില്ലനായി പരിക്ക്

Football
  •  a day ago
No Image

ഷാർജ ഹൈവേയിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ചുകയറി അപകടം; ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലിസ്

uae
  •  a day ago
No Image

കുഞ്ഞ് ആലിന് ആദരം; സപ്ലൈക്കോ പുറത്തിറക്കുന്ന ആലിന്‍ നോട്ടുബുക്കുകളുടെ പ്രകാശനം നാളെ 

Kerala
  •  a day ago
No Image

കുന്നംകുളം കസ്റ്റഡി മർദ്ദനം: ആഭ്യന്തര മന്ത്രി റിപ്പോർട്ട് തേടി; പ്രതികളായ പൊലിസുകാരെ പിരിച്ചുവിടണമെന്ന് ആവശ്യം

crime
  •  a day ago