ദേശീയ നാടകോത്സവം
കൊല്ലം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ നാടകോത്സവം 16 മുതല്‍ 24 വരെ തിരുവനന്തപുരത്ത് നടക്കും. കാവാലം നാരായണപ്പണിക്കരുടെ സ്മരണക്കായാണ് ഇത്തവണത്തെ നാടകോത്സവം സമര്‍പ്പിച്ചിരിക്കുന്നത്. ടാഗോര്‍ തിയേറ്ററാണ് മുഖ്യവേദി.
രാജ്യത്തെ പ്രശസ്തമായ തിയേറ്റര്‍ ഗ്രൂപ്പുകള്‍ അവതരിപ്പിക്കുന്ന 17 നാടകങ്ങള്‍ നാടകോത്സവത്തില്‍ ഉണ്ടാവും. എല്ലാ ദിവസവും വൈകിട്ട് ആറിനും എട്ടിനുമായി രണ്ട് നാടകങ്ങള്‍ വേദിയിലെത്തും. ദീപന്‍ ശിവരാമന്റെ ഖസാക്കിന്റെ ഇതിഹാസം ആണ് ഉദ്ഘാടന നാടകം.
അപേക്ഷിക്കാം
എഴുകോണ്‍: സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജിലെ തുടര്‍ വിദ്യാഭ്യാസകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഓട്ടോകാഡ്, ബ്യൂട്ടീഷന്‍, ഇലക്ട്രിക്കല്‍ വയര്‍മാന്‍ എന്നിവയാണ് കോഴ്‌സുകള്‍. അപേക്ഷാഫോറം തുടര്‍ വിദ്യാഭ്യാസകേന്ദ്രത്തിന്റെ ഓഫീസില്‍ 25 രൂപക്ക് ലഭിക്കും. അപേക്ഷകള്‍ നിശ്ചിത ഫീസ് സഹിതം മാര്‍ച്ച് 15 നകം തുടര്‍ വിദ്യാഭ്യാസ കേന്ദ്രം ഓഫീസില്‍ നല്‍കണം. വിശദവിവരങ്ങള്‍ 9496846522 എന്ന നമ്പരില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."