HOME
DETAILS
MAL
വിദേശ മദ്യവില്പന ശാലയ്ക്കെതിരേ നഗരസഭാ കൗണ്‍സില്‍
backup
March 08 2017 | 19:03 PM
കരുനാഗപ്പള്ളി: ജനവാസകേന്ദ്രവും ശ്രീനാരായണ ഗുരുമന്ദിരവും കറുകയില്‍ പട്ടികജാതി കോളനിയും ഉള്‍പ്പെടുന്നതും ഗതാഗതകുരുക്കുമൂലം അപകടസാദ്ധ്യതയേറിയതുമായ തറയില്‍ ജങ്ഷനിലെ കൊടുംവളവിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ മദ്യവില്പനശാല സ്ഥാപിക്കുവാനുള്ള നീക്കം അനുവദിക്കാന്‍ പാടില്ലെന്ന് നഗരസഭാ കൗണ്‍സില്‍ ഐകകണ്ഠ്യേന തീരുമാനിച്ചു.
കഴിഞ്ഞ നഗരസഭാ കൗണ്‍സില്‍ യോഗത്തിലെ അജണ്ടയിലെ അത്യാവശ്യ വിഷയങ്ങളില്പെടുത്തി വാര്‍ഡ് കൗണ്‍സിലറുടെ രേഖാമൂലമുള്ള അവതരണത്തിലാണ് തീരമാനം.
ഉചിതമായ ഈ തീരുമാനമെടുത്ത നഗരസഭാ കൗണ്‍സിലിനെ അഭിനന്ദിക്കുന്നതായി പ്രതിപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.കെ വിജയഭാനു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."