HOME
DETAILS

ലെവി പുനഃപരിശോധന തുറന്ന മനസ്സ് മന്ത്രി മുഹമ്മദ് അല്‍തുവൈജിരി

  
backup
January 31 2019 | 15:01 PM

levy-decision-open-mind-government-spm-gulf

#നിസാര്‍ കലയത്ത്


ജിദ്ദ: രാജ്യത്തെ സാമ്പത്തിക പരിഷ്‌കരണങ്ങളില്‍ സ്വകാര്യ മേഖലയുമായി സൃഷ്ടിപരമായ സംവാദം നടത്തുമെന്ന് സാമ്പത്തിക, ആസൂത്രണ മന്ത്രി മുഹമ്മദ് അല്‍തുവൈജിരി. ചില ഫീസുകളും നികുതികളും പുനഃപരിശോധിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന് തുറന്ന മനസ്സാണുള്ളത്. ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനങ്ങളൊന്നുമെടുത്തിട്ടില്ല. ചില ഫീസുകളും നികുതികളും പുനഃപരിശോധിക്കുന്നതിനെ കുറിച്ച് പഠനം നടത്തി വരികയാണ്. സ്വകാര്യവല്‍ക്കരണ പദ്ധതിയില്‍ വലിയ പുരോഗതിയുണ്ട്.

ഊര്‍ജ, ജല ശുദ്ധീകരണ, ആരോഗ്യ പരിചരണ മേഖലകളില്‍ നാലു പദ്ധതികള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായി. വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍ക്കരണ ശ്രമങ്ങള്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ദേശീയ സമ്പദ്‌വ്യവസ്ഥക്ക് പിന്തുണ നല്‍കുന്ന അടിസ്ഥാന സ്തംഭങ്ങളില്‍ ഒന്നാണ് സ്വകാര്യവല്‍ക്കരണം. സ്വകാര്യവല്‍ക്കരണത്തിലൂടെ രണ്ടു വര്‍ഷത്തിനുള്ളില്‍ നാലായിരം കോടി റിയാല്‍ സമാഹരിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും സാമ്പത്തിക, ആസൂത്രണ മന്ത്രി പറഞ്ഞു.

പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങളിലും ചെറുകിട സ്ഥാപനങ്ങളിലും പതിനായിരത്തിലേറെ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ പദ്ധതി തയാറാക്കി. സംരംഭകരുടെ പദ്ധതികള്‍ക്ക് പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിന് സാമൂഹിക വികസന ബാങ്കും സഊദി ഇന്‍ഡസ്ട്രിയല്‍ പ്രോപ്പര്‍ട്ടി അതോറിറ്റിയും കഴിഞ്ഞ ദിവസം നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ലോജിസ്റ്റിക് പ്രോഗ്രാം ഫോറത്തിനിടെ കരാര്‍ ഒപ്പുവെച്ചിരുന്നു.

വ്യവസായ, ലോജിസ്റ്റിക്‌സ് മേഖലകളിലെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ചെറുകിട സ്ഥാപനങ്ങള്‍ക്കും പുതുതായി ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ക്കും ആവശ്യമായ വായ്പകളും മറ്റു സേവനങ്ങളും നല്‍കുന്നതിനാണ് കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

Kerala
  •  10 days ago
No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  10 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  10 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  10 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  10 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  10 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  10 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  10 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  10 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  10 days ago