എസ്.എസ്.എല്‍.സി: ആദ്യദിനം ആശങ്കയില്ലാതെ കടന്നു
തൊടുപുഴ: വിദ്യാര്‍ഥികള്‍ക്ക് ആശങ്കയില്ലാത്തതായിരുന്നു എസ്.എസ്.എല്‍.സി പരീക്ഷയുടെ ആദ്യദിനം. മലയാളം പരീക്ഷ വലച്ചില്ലെന്നാണ് ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും അഭിപ്രായം. പൊതുവെ പരീക്ഷ എളുപ്പമായിരുന്നുവെങ്കിലും ഒളപ്പമണ്ണയുടെ ചന്ദനം എന്ന കാവ്യത്തിന് ആസ്വാദനക്കുറിപ്പ് തയാറാക്കാനുള്ള ചോദ്യം ഇത്തിരി കട്ടികൂടിയതായിരുന്നുവെന്നാണ് അധ്യാപകരും പറയുന്നത്. ആറ് മാര്‍ക്കായിരുന്നു ഈ ചോദ്യത്തിന്.
ജില്ലയില്‍ ആകെ 12987 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. റവന്യൂ ജില്ലയില്‍ 150 കേന്ദ്രങ്ങളിലാണ് പരീക്ഷ ആരംഭിച്ചത്. ഇതില്‍ 71 എണ്ണം സര്‍ക്കാര്‍ സ്കൂളുകളും 70 എണ്ണം എയ്ഡഡും ഒമ്പത് എണ്ണം അണ് എയ്ഡഡ് സ്കൂളുകളുമാണ്. ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് എന്‍.ആര്.സി.ടി എസ്.എന്‍.വി.എച്ച്.എസ്.എസിലാണ്, 346 പേര്. കല്ലാര്‍ ഗവ. എച്ച്.എസ്.എസ്.എസിനാണ് പരീക്ഷാര്‍ഥികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം, 342 പേര്. ജില്ലയില്‍ ഏറ്റവും കുറവ് എട്ടു വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന കല്ലാര്‍ ചോറ്റുപാറ ഗവ. എച്ച്.എസ്.എസിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."