കെ.സി ജോസഫിനെതിരേ ത്വരിതാന്വേഷണത്തിന് ഉത്തരവ്
തലശ്ശേരി: അഞ്ചുവര്‍ഷത്തിനിടെ 18 ലക്ഷം രൂപയുടെ അനധികൃത സമ്പാദ്യം ഉണ്ടാക്കിയെന്ന പരാതിയില്‍ മുന്‍മന്ത്രിയും എം.എല്‍.എയുമായ കെ.സി ജോസഫിനെതിരേ ത്വരിതാന്വേഷണത്തിനു തലശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടു. പൊതുപ്രവര്‍ത്തകനായ ഇരിട്ടി പെരിങ്കിരിയിലെ അറാക്കല്‍ വീട്ടില്‍ എ.കെ.ഷാജി നല്കിയ പരാതിയില്‍ ജൂലൈ 16നകം ത്വരിതാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് വിജിലന്‍സ് ഡിവൈ.എസ്.പിയോടു കോടതി നിര്‍ദേശിച്ചു.
വാര്‍ഷിക ചെലവുകള്‍ കഴിച്ചിട്ടും ജംഗമവസ്തുക്കളുള്പ്പെടെ മന്ത്രിയും കുടുംബവും 18,28,668 രൂപ സമ്പാദിച്ചെന്നും ഇതു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ അഴിമതി നടത്തി സമ്പാദിച്ചതാണെന്നും ഷാജി പരാതിയില്‍ ബോധിപ്പിച്ചിരുന്നു. അഞ്ചുവര്‍ഷത്തിനിടെ ഇത്രയും തുക സമ്പാദിച്ചതിനെക്കുറിച്ച് അഴിമതി നിരോധനനിയമപ്രകാരം 13(1) (ഇ) പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."