മാര്‍ച്ചിലെ റേഷന്‍ വിതരണം
ആലപ്പുഴ: അന്ത്യോദയ അന്നയോജന പദ്ധതിയിലുള്ളവര്‍ക്ക് മാര്‍ച്ച് മാസം 28 കിലോ അരിയും ഏഴുകിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണന വിഭാഗത്തില്‍പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാലുകിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.
മുന്‍ഗണനയിതര വിഭാഗത്തിലെ രണ്ടുരൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ പദ്ധതിയിലുള്ളവര്‍ക്ക് ഓരോ അംഗത്തിനും രണ്ടു കിലോ അരി രണ്ടു രൂപ നിരക്കില്‍ ലഭിക്കും. രണ്ടുരൂപ നിരക്കിലുള്ള ഭക്ഷ്യധാന്യ പദ്ധതിയിലുള്‍പ്പെടാത്ത മറ്റു മുന്‍ഗണനയിതര വിഭാഗത്തിലെ കാര്‍ഡുടമകള്‍ക്ക് ആറു കിലോ ഭക്ഷ്യധാന്യം കിലോയ്ക്ക് 8.90 രൂപ നിരക്കിലും ഗോതമ്പ് കിലോയ്ക്ക് 6.70 രൂപ നിരക്കിലും ലഭിക്കും.
വൈദ്യുതീകരിച്ച വീടുള്ള കാര്‍ഡുടമകള്‍ക്ക് അരലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുള്ള കാര്‍ഡുടമകള്‍ക്ക് നാലു ലിറ്റര്‍ മണ്ണെണ്ണയും ലിറ്ററിന് 20 രൂപ നിരക്കില്‍ ലഭിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."