മോദി ഭരണത്തില്‍ തൊഴിലില്ലായ്മ ദേശീയ ദുരന്തമായെന്ന് രാഹുല്‍
ന്യൂഡല്‍ഹി: രാജ്യത്ത് തൊഴില്‍ മേഖലയിലെ തിരിച്ചടി ചൂണ്ടിക്കാണിച്ച ദേശീയ സാംപിള്‍ സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മോദി സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ തൊഴില്‍ വാഗ്ദാനം ദേശീയ ദുരന്തമാണെന്ന് മനസിലായെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. 1972-73 വര്‍ഷത്തിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 6.1 ശതമാനമായി ഉയര്‍ന്നുവെന്നാണ് സാംപിള്‍ സര്‍വേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
പ്രതിവര്‍ഷം രണ്ടുകോടി പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു അധികാരത്തിലേറുമ്പോള്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ അദ്ദേഹം തൊഴില്‍ പ്രദാനം ചെയ്യുന്ന കാര്യത്തില്‍ പരാജയപ്പെട്ടുവെന്ന് മാത്രമല്ല ഇതൊരു ദേശീയ ദുരന്തത്തിലേക്ക് മാറുകയായിരുന്നുവെന്നും രാഹുല്‍ ആരോപിച്ചു.
2017-18 വര്‍ഷത്തില്‍ മാത്രം 6.5 കോടി യുവാക്കള്‍ തൊഴില്‍രഹിതരായെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."