HOME
DETAILS

ഡല്‍ഹി കലാപം: പൊലിസിനെ വിമര്‍ശിച്ചും അമിത്ഷായുടെ രാജി ആവശ്യപ്പെട്ടും പ്രതിപക്ഷം

  
backup
March 12 2020 | 04:03 AM

%e0%b4%a1%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b4%bf-%e0%b4%95%e0%b4%b2%e0%b4%be%e0%b4%aa%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b5%e0%b4%bf

 

 

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ഡല്‍ഹി കലാപം സംബന്ധിച്ച ചര്‍ച്ചയില്‍ ഡല്‍ഹി പൊലിസിനെ വിമര്‍ശിച്ചും അമിത്ഷായുടെ രാജി ആവശ്യപ്പെട്ടും പ്രതിപക്ഷം. കോണ്‍ഗ്രസ് സഭാ കക്ഷി നേതാവ് ആദില്‍ രഞ്ജന്‍ ചൗധരിയാണ് ചര്‍ച്ചയ്ക്കു തുടക്കമിട്ടത്. ഡല്‍ഹി കത്തിക്കൊണ്ടിരിക്കുമ്പോള്‍ ആഭ്യന്തരമന്ത്രി അമിത്ഷാ എന്തു ചെയ്യുകയായിരുന്നുവെന്ന് ചൗധരി ചോദിച്ചു. തുടര്‍ച്ചയായി മൂന്നു ദിവസമാണ് ഡല്‍ഹിയില്‍ അക്രമങ്ങള്‍ നടന്നതെന്ന് ചൗധരി ചൂണ്ടിക്കാട്ടി. ഐ.എസിന്റെ പേരില്‍ ഡല്‍ഹിയിലെ കലാപത്തിനിരയായവരെ കുറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദീന്‍ ഒവൈസി പറഞ്ഞു.
ജെ.എന്‍.യുവില്‍ നടന്ന അക്രമങ്ങളില്‍ എ.ബി.വി.പിക്കെതിരേ ഇതുവരെ ഡല്‍ഹി പൊലിസ് നടപടിയെടുക്കാന്‍ തയാറായിട്ടില്ലെന്ന് ഡി.എം.കെ നേതാവ് ടി.ആര്‍ ബാലു ചൂണ്ടിക്കാട്ടി.ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച മീനാക്ഷി ലേഖി ഡല്‍ഹി പൊലിസിന് വേണ്ടി വാദിക്കുകയാണ് ചെയ്തതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി പ്രെഫ. എം. സൗഗത റോയ് കുറ്റപ്പെടുത്തി. കലാപബാധിത പ്രദേശങ്ങളില്‍ ഡല്‍ഹി പൊലിസ് തികച്ചും നിഷ്‌ക്രിയരായി നില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ കലാപസമയത്ത് അക്രമം പിടിച്ചു നിര്‍ത്താന്‍ ഒരു സുരക്ഷാ വിഭാഗവും നിര്‍ദേശം നല്‍കാതിരുന്നത് എന്ത് കൊണ്ടാണെന്ന് ശിവസേന എം.പി വിനായക് റാവത്ത് ചോദിച്ചു.
പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്‌ലിം വിഭാഗത്തെക്കൂടി ഉള്‍പ്പെടുത്തുന്ന കാര്യം ആലോചിക്കേണ്ട സമയമാണിതെന്ന് ബി.ജെ.ഡി എം.പി പിനാകി മിശ്ര പറഞ്ഞു. അങ്ങനെ ചെയ്താല്‍ സര്‍ക്കാര്‍ തങ്ങളെയും ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നല്‍ ആ വിഭാഗത്തിനുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ വേണ്ട വിധത്തില്‍ നിയന്ത്രിക്കുന്നതില്‍ ബി.ജെ.പി നേതാക്കള്‍ പരാജയപ്പെട്ടുവെന്ന് എന്‍.സി.പി എം.പി അന്‍മോല്‍ കോഹ്ലെ ചൂണ്ടിക്കാട്ടി. ബി.ജെ.പി നേതാക്കളുടെ വിദ്വേഷപ്രസംഗം നിയന്ത്രിക്കാനും നടപടിയുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വകാര്യ ബസുകള്‍ക്ക് 140 കി.മീറ്ററിനു മുകളില്‍ പെര്‍മിറ്റ് നല്‍കുമെന്ന  ഹൈകോടതി വിധിക്കെതിരേ കെഎസ്ആര്‍ടിസി അപ്പീല്‍ നല്‍കിയേക്കും

Kerala
  •  a month ago
No Image

ഗസ്സയിലും ലബനാനിലും കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍:  നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; വിരമിക്കല്‍ 10ന്- ഇന്ന് അവസാന പ്രവൃത്തി ദിനം

National
  •  a month ago
No Image

പാലക്കാട്ട്  പൊലിസിന് പറ്റിയത് നിരവധി പിഴവുകള്‍

Kerala
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ് : വനിതാ നേതാക്കളുടെ മുറിയിലെ പരിശോധന: സി.പി.എമ്മില്‍ ഭിന്നത

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: ദിവ്യയുടെ ജാമ്യ ഹരജിയില്‍ വിധി ഇന്ന് 

Kerala
  •  a month ago
No Image

വാഹന കൈമാറ്റം:  മറക്കരുത്,  ഉടമസ്ഥാവകാശം മാറ്റാൻ 

Kerala
  •  a month ago
No Image

വഖ്ഫ് ആധാരമുള്ള ഭൂമിയും വഖ്ഫ് അല്ലെന്ന്; സംഘ്പരിവാര്‍ പ്രചാരണം വര്‍ഗീയ മുതലെടുപ്പിന്

Kerala
  •  a month ago
No Image

മുക്കം ഉപ ജില്ലാ സ്കൂൾ കലോത്സവത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ കൂട്ടത്തല്ല്

latest
  •  a month ago
No Image

മലയന്‍കീഴില്‍ വീടിനുള്ളില്‍ വെടിയുണ്ട പതിച്ചു

Kerala
  •  a month ago