സംഘ്പരിവാറിന്റെ ഗാന്ധിനിന്ദ: പ്രതിഷേധത്തിരയില്‍ നഗരം
കോഴിക്കോട്: ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയുടെ നേതൃത്വത്തില്‍ ഹിന്ദുത്വ തീവ്രവാദി നാഥുറാം ഗോ ഡ്‌സെയുടെ ചിത്രത്തില്‍ പൂമാല ചാര്‍ത്തിയതിലും ഗാന്ധിവധത്തെ പുനരാവിഷ്‌കരിച്ചതിലും വ്യാപകമായ പ്രതിഷേധം. ജില്ലയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നാഥുറാം ഗോഡ്‌സെയെ പ്രതീകാത്മകമായി തൂക്കിലേറ്റി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.സി.സി ഓഫിസില്‍ നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ കിഡ്‌സണ്‍ കോര്‍ണര്‍ പരിസരത്തു പ്രതിഷേധ യോഗം നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി കെ. പ്രവീണ്‍കുമാര്‍, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, കെ.പി.സി.സി നിര്‍വാഹക സമിതി അംഗങ്ങളായ കെ.പി ബാബു, അഡ്വ. പി.എം നിയാസ്, കെ.സി അബു, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും കൗണ്‍സിലറുമായ ഉഷാദേവി നേതൃത്വം നല്‍കി.
യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ഗോഡ്‌സെയെ തൂക്കിലേറ്റി. കോര്‍ട്ട് റോഡിലെ ബി.വി സെന്ററില്‍നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ കിഡ്‌സണ്‍ കോര്‍ണറില്‍ ഗോഡ്‌സെയുടെ കോലം തൂക്കിലേറ്റി. ജില്ലാ സെക്രട്ടറി കെ.എം.എ റഷീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യു. സജീര്‍ അധ്യക്ഷനായി. സെക്രട്ടറി മന്‍സൂര്‍ മാങ്കാവ്, കെ. ഹംസക്കോയ, പി.വി ശംസുദ്ദീന്‍, റാഫി മുഖദാര്‍, എം.എ നിസാര്‍, ഷഫീഖ് അത്താണിക്കല്‍, നുഅ്മാന്‍ ചക്കുംകടവ് സംബന്ധിച്ചു. എ.ഐ.വൈ.എഫും കിഡ്‌സണ്‍ കോര്‍ണറില്‍ ഗോഡ്‌സെയെ തൂക്കിലേറ്റി. എം.എസ്.എഫും ഗോഡ്‌സയെ തൂക്കിലേറ്റി പ്രതിഷേധിച്ചു. ഗാന്ധിഘാതകന്റെ പ്രതിമയില്‍ പൂമാല ചാര്‍ത്തിയും മധുരവിതരണം നടത്തിയും രാജ്യവിരുദ്ധ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ഹുന്ദു മഹാസഭയെ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് എം.എസ്.എഫ് കലാലയങ്ങളിലും നൂറുകണക്കിനു കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. കോഴിക്കോട് ബീച്ചില്‍ നടന്ന പ്രതിഷേധം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. ലത്തീഫ് തുറയൂര്‍ അധ്യക്ഷനായി. ഷരീഫ് വടക്കയില്‍, നിഷാദ് കെ. സലീം, കെ.ടി റഊഫ്, അഫ്‌നാസ് ചോറോട്, സ്വാഹിബ് മുഖദാര്‍ പങ്കെടുത്തു. രാഷ്ട്രപിതാവിനെ നിന്ദിച്ചവവരെ നിയമനടപടിക്ക് വിധേയമാക്കണമെന്ന് എം.ഇ.എസ് ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ ഫസല്‍ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി.
ഡി.വൈ.എഫ്.ഐ നോര്‍ത്ത്, സൗത്ത്, ടൗണ്‍ കമ്മിറ്റികള്‍ സംഘടിപ്പിച്ച പ്രതിഷേധം ഗോഡ്‌സെയെ തൂക്കിലേറ്റി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി. വസീഫ് അധ്യക്ഷനായി. പി. ഷിജിത്ത്, പിങ്കി പ്രമോദ്, കെ. അരുണ്‍ സംസാരിച്ചു. കെ.സിനി, മാസിന്‍ റഹ്മാന്‍, എം. വൈശാഖ് നേതൃത്വം നല്‍കി.
ഹിന്ദു മഹാസഭയുടെ ആഭാസം സാംസ്‌കാരിക ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. മുബശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ഫൈസല്‍ ഫൈസി മടവൂര്‍, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, ജാഫര്‍ ദാരിമി ഇരുന്നലാട്, മിദ്‌ലാജ് അലി താമരശ്ശേരി, റഫീഖ് മാസ്റ്റര്‍ പെരിങ്ങൊളം, ജാബിര്‍ കൈതപ്പൊയില്‍, പി.ടി മുഹമ്മദ് കാദിയോട്, മുനീര്‍ ദാരിമി എലത്തൂര്‍, ശാക്കിര്‍ യമാനി പയ്യോളി, ശൈജല്‍ അഹമ്മദ് കുറ്റ്യാടി, ശുഹൈബ് ദാരിമി, സുബൈര്‍ ദാരിമി കൊടുവള്ളി, നിസാര്‍ വടകര സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും ട്രഷറര്‍ ഖാസിം നിസാമി പേരാമ്പ്ര നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."