കൊല്ലം പ്രസ്‌ക്ലബ് സുവര്‍ണ ജൂബിലി ആഘോഷം നാളെ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും
കൊല്ലം: കൊല്ലം പ്രസ്‌ക്ലബ് സുവര്‍ണ ജൂബിലി നിറവില്‍. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാമധേയത്തില്‍ നഗരഹൃദയമായ ചിന്നക്കടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പ്രസ്‌ക്ലബിന്റെ ഒരു വര്‍ഷത്തെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്കു നാളെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു തിരിതെളിക്കും.
1960കളുടെ ആദ്യത്തിലാണ് കൊല്ലം പ്രസ്‌ക്ലബ് രൂപീകൃതമാകുന്നത്. ഒരു വര്‍ഷം നീളുന്ന ആഘോഷങ്ങളുടെ ഭാഗമായി സെമിനാറുകള്‍, ചര്‍ച്ചകള്‍, പ്രദര്‍ശനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, സുവനീര്‍ പ്രകാശനം, ഭവനനിര്‍മാണ പദ്ധതി, കുടുംബസംഗമം തുടങ്ങിയവ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഉദ്ഘാടന സമ്മേളനത്തില്‍ ഗവര്‍ണര്‍ പി. സദാശിവം, മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, മേയര്‍ വി. രാജേന്ദ്രബാബു, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, എം.എല്‍.എമാരായ എം. മുകേഷ്, എം. നൗഷാദ്, എന്‍. വിജയന്‍പിള്ള, പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സെക്രട്ടറി സി. നാരായണന്‍, പ്രസ് ക്ലബ് പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്ത്, സെക്രട്ടറി ജി. ബിജു, ട്രഷറര്‍ പി.എസ് പ്രദീപ് ചന്ദ്രന്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."