കലാഭവന്‍ മണിയുടെ മരണത്തിലുള്ള ദുരൂഹത നീക്കണം: യൂത്ത് ലീഗ്
ചാലക്കുടി: കലാഭവന്‍ മണിയുടെ മരണത്തിലുള്ള ദുരൂഹത നീക്കണമെന്ന് മുസ്്‌ലീം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മരണം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇരുട്ടില്‍ തപ്പുകയാണ്. അന്വേഷണം വഴിതിരിച്ച് വിടാന്‍ പൊലിസ് ശ്രമിക്കുന്നതായി മണിയുടെ കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു.
തങ്ങള്‍ കൊടുത്ത മൊഴി പോലും തെറ്റായി രേഖപ്പെടുത്തിയത് സംശയത്തോടെയാണ് കുടുംബം നോക്കി കാണുന്നത്. മലയാളി ഏറെ ഇഷ്ടപ്പെട്ടിരുന്ന കലാകാരന്റെ മരണ കാരണം അറിയാനുള്ള താല്‍പര്യം കുടുംബത്തിനെന്ന പോലെ ജനങ്ങള്‍ക്കുമുണ്ട്.സി.ബി.ഐ.അന്വേഷണം ആവശ്യപ്പെട്ട് മണിയുടെ കുടുംബം ചേനത്തുനാട് കലാഗൃഹത്തില്‍ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ അറിയിച്ച് യൂത്ത് ലീഗ് നേതാക്കള്‍ സമര പന്തല്‍ സന്ദര്‍ശിക്കുകയായിരുന്നു. മണിയുടെ കുടുബം 5 ദിവസമായി നിരാഹാരത്തിലായിട്ടു പോലും ബന്ധപ്പെട്ട ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്.
സമീപ കാലത്തെ പ്രമാദമായ പല ദുരൂഹ മരണങ്ങളും പൊലിസ് ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്യുന്നത് പൊലിസ് സേനയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കുന്നതിനേ ഉപകരിക്കൂ എന്ന് യൂത്ത് ലീഗ് ആരോപിച്ചു.
ജില്ലാ പ്രസിഡന്റ്് കെ.കെ അഫ്‌സല്‍, ജനറല്‍ സെക്രട്ടറി എ.എം സനൗഫല്‍, ജില്ലാ സെക്രട്ടറിമാരായ ആര്‍.എം മനാഫ്, വി.പി മന്‍സൂറലി,മുസ്്‌ലിം ലീഗ് ചാലക്കുടി മണ്ഡലം പ്രസിഡന്റ്് ഐ.ഐ അബ്ദുല്‍ മജീദ്, സെക്രട്ടറി മീരാസ വെട്ടുക്കല്‍, കെ.വൈ സൈതലവി, ജിബു.സലീം എന്നിവരാണ് സമര പന്തലില്‍ സന്ദര്‍ശനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."