പൊലിസുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
വാടാനപ്പള്ളി: വലപ്പാട് പൊലിസ് സ്റ്റേഷനിലെ സി.പി.ഒ: ടി.ആര്‍.ഷൈനെ കുത്തിക്കൊലപ്പടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കരയാമുട്ടം വേളയില്‍ പ്രണവ് (പെഡലി24) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 2ന് രാത്രി വട്ടപ്പരത്തി ക്ഷേത്ര പരിസരത്താണു കേസ്സിനാസ്പദമായ സംഭവം. നിരവധി കേസ്സുകളില്‍ പ്രതിയായ പ്രണവും സംഘവും മറ്റൊരു കുറ്റകൃത്യത്തിനു ഗൂഡാലോചന നടത്തുന്നതായി എസ്.ഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ്.ഐയോടൊപ്പമെത്തിയ സി.പി.ഒ ഷൈനെ കത്തിയൂരി പ്രണവ് കുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
പൊലിസിനെ കണ്ട് പ്രണവിന്റെ കൂടെയുള്ളവര്‍ ഓടിപ്പോയപ്പോഴായിരുന്നു അക്രമണമെന്നും പൊലിസ് ഭാഷ്യം. അതേസമയം കഞ്ചാവ് വേട്ടക്കിറങ്ങിയ പൊലിസ്, ജീപ്പ് മാറ്റിയിട്ട് കഞ്ചാവ് സംഘത്തെ പിടികൂടാന്‍ മറ്റൊരിടത്ത് നില്‍ക്കുകയായിരുന്ന സി.പി.ഒ ഷൈന്‍ ബൈക്കിലെത്തിയ പ്രണവിനെ കണ്ട് കഞ്ചാവ് ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ പ്രണവ് കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് സൂചനയുണ്ട്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷൈന്‍ മെഡിക്കല്‍ അവധിയിലാണ്. ആക്രമണത്തിനു ശേഷം സംഘാംഗങ്ങളുടെ സഹായത്തോടെ ഒളിവില്‍ പോയ പ്രണവ് ആലുവ, ബംഗളുരു എന്നിവിടങ്ങളിലേയ്ക്ക് കടക്കുകയായിരുന്നുവെന്നുമാണു പൊലിസ് ഭാഷ്യം.നെടുമ്പാശ്ശേരി കുപ്രശ്ശേരി കണ്ണന്റെ കൂട്ടാളികളാണു ഇയാളെ മറ്റൊരാളുടെ സഹായത്തോടെ ബംഗളുരുവിലെത്തിച്ചതെന്ന് പൊലിസ് വ്യക്തമാക്കി. ഇരിങ്ങാലക്കുട എ.എസ്.പി കിരണ്‍ നാരായണന്‍, വലപ്പാട് സി.ഐയുടെ ചുമതലയുള്ള ചേര്‍പ്പ് സി.ഐ മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബംഗളുരുവില്‍നിന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്.2014 നവംബറില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകന്‍ അന്‍സിലിനെ കൊലപ്പെടുത്തിയ കേസ്സില്‍ പ്രണവ് പ്രതിയാണ്.ഇരിങ്ങാലക്കുട പൊലിസ് സബ് ഡിവിഷനുകീഴില്‍ എട്ട് കേസ്സുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്നും പൊലിസ് പറഞ്ഞു.ചേര്‍പ്പ് സി.ഐ.മനോജ്കുമാര്‍,വലപ്പാട് എസ്.ഐ.മഹേഷ് കണ്ടമ്പേത്ത്, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ പി.കെ റഫീക്, എം.കെ ജലീല്‍,സി.പി.ഒമാരായ കെ.രാജേഷ്, ഷഫീര്‍ ബാബു, ഗോപകുമാര്‍, ബിനുമോന്‍ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."