HOME
DETAILS

മുത്തൂറ്റ് സമരം: നിയമസഭയില്‍ ഭരണ പ്രതിപക്ഷ വാക്കേറ്റം

  
backup
March 13 2020 | 02:03 AM

%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%b8%e0%b4%ad%e0%b4%af

 


തിരുവനന്തപുരം: മുത്തൂറ്റ് ശാഖകളിലെ സമരത്തെ ചൊല്ലി ചോദ്യോത്തരവേളയില്‍ ഭരണ പ്രതിപക്ഷ വാക്കേറ്റം. മുത്തൂറ്റിലെ 166 തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിരായ സമരത്തിനിടെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ അക്രമം നടത്തിയെന്ന അന്‍വര്‍ സാദത്തിന്റെ പ്രസ്താവനയാണ് സഭയെ പ്രക്ഷുബ്ദമാക്കിയത്. ചോദ്യത്തിന് മറുപടി പറഞ്ഞ മന്ത്രി ടി.പി രാമകൃഷ്ണന്‍, ഒരു ട്രേഡ് യൂനിയന്‍ സംഘടനകളും മുത്തൂറ്റ് സമരത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും ഉത്തരവാദപ്പെട്ട ഒരു എം.എല്‍.എ ഇത്തരത്തില്‍ പരാമര്‍ശം നടത്തുന്നത് സംസ്ഥാനത്തെക്കുറിച്ച് മോശമായ ചിത്രം പ്രചരിക്കാന്‍ ഇടയാക്കുമെന്നും മറുപടി നല്‍കി.
മന്ത്രിയുടെ പ്രസ്താവന അന്‍വര്‍ സാദത്തിനെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. തുടര്‍ന്ന് സംസാരിച്ച എം. സ്വരാജും പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുന്ന തരത്തില്‍ സമാന പരാമര്‍ശം നടത്തി. ഇതോടെ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നു. ഇതിനിടെ വി.ഡി സതീശന്‍ ക്രമപ്രശ്‌നം ഉന്നയിച്ചെങ്കിലും ഭരണപക്ഷാംഗങ്ങള്‍ ഒന്നടങ്കം ബഹളംവെച്ചു. ക്ഷുഭിതനായ സതീശന്‍ എന്നെ തടസപ്പെടുത്താന്‍ നിങ്ങളാരാണെന്നും ഞാന്‍ സംസാരിക്കുന്നത് സ്പീക്കറോടാണെന്നും പറഞ്ഞു. ഇതിനിടെ കെ.എസ് ശബരിനാഥന്‍ അവനെന്താ കൊമ്പുണ്ടോയെന്ന് ഉറക്കെ വിളിച്ചുചോദിച്ചു. മുത്തൂറ്റ് സമരത്തിനിടെ ഇരുവിഭാഗത്തില്‍നിന്നു അക്രമമുണ്ടായെന്നും സതീശന്‍ പറഞ്ഞു. പ്രതിപക്ഷം മുത്തൂറ്റിനെ അനുകൂലിക്കുകയാണെന്ന മന്ത്രിയുടെയും സ്വരാജിന്റെയും പ്രസ്താവന സഭാരേഖകളില്‍നിന്ന് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പിന്നാലെ എം. സ്വരാജ് സതീശന്റെ ഈ പ്രസ്താവന സഭാരേഖകളില്‍നിന്ന് നീക്കണമെന്ന് ക്രമപ്രശ്‌നമുന്നയിച്ചു. രണ്ടും പരിശോധിക്കാമെന്ന് പറഞ്ഞ് സ്പീക്കര്‍ ചോദ്യോത്തരവേള അവസാനിപ്പിക്കുകയായിരുന്നു.
മുത്തൂറ്റ് ശാഖകളിലെ 166 തൊഴിലാളികളെ പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമാണെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ഒരു നിയമത്തെയും അംഗീകരിക്കില്ലെന്ന മാനേജ്‌മെന്റ് നിലപാട് സ്വീകാര്യമല്ല. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പ്രശ്‌നത്തിന് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമാധാനപരമായ ഒത്തുതീര്‍പ്പിന് സര്‍ക്കാര്‍ സാധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും തോട്ടം മേഖലയിലെ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് റിലീഫ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  23 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  33 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  41 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago