HOME
DETAILS
MAL
ബോധവല്‍ക്കരണ റാലി നടത്തി
backup
March 08 2017 | 22:03 PM
തിരൂര്‍: തൃപ്രങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജീവിത ശൈലി രോഗ നിയന്ത്രണ ബോധവല്‍ക്കരണ റാലിയും ക്ലാസും ഡോക്യുമെന്ററി പ്രദര്‍ശനവും സംഘടിപ്പിച്ചു.
പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നിന്ന് ആരംഭിച്ച റാലിയും പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടത്തിയ ഡോക്യുമെന്ററി പ്രദര്‍ശനവും തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് പി. കുമാരന് ഉദ്ഘാടനം ചെയ്തു. പി.എച്ച്.സി, എന്‍.ആര്.എച്ച്.എം ഡോ: സുഹറ അധ്യക്ഷയായി. ജനപ്രതിനിധികളായ ഹനീഫ, മജീദ് സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടമാരായ ഗോപിനാഥന്, പി. അബ്ദുല്‍ ഫസല്‍, വിനോദ് ക്ലാസെടുത്തു. പി.എച്ച്.എന്‍ ലക്ഷ്മി, ജെ.പി. എച്ച്.എന്മാരായ സുജാത, ശോഭന, അംബികാദേവി നേതൃത്വം നല്കി. ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, ആശാ- അംഗനവാടി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."