പൊലിസുകാരന്റെ മരണം: ഏഴുപേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യക്കിടെ പൊലിസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴുപേരെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 24ന് ഗോകല്പുരിയിലുണ്ടായ ഏറ്റുമുട്ടലില്‍ വെടിയേറ്റായിരുന്നു ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാല്‍ കൊല്ലപ്പെട്ടത്.
സംഘ്പരിവാര്‍ തീവ്രവാദികള്‍ വീടിന് തീയിട്ട് 85കാരി അക്ബറി ബീഗം കൊലപ്പെട്ട കേസില്‍ രണ്ടുപേരെയും അറസ്റ്റ് ചെയ്തു. അഴുക്ക്ചാലില്‍ നിന്ന് മൃതദേഹം കണ്ടെടുത്തകേസില് മൂന്ന് പേരെയും ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് അങ്കിത് ശര്‍മ കൊല്ലപ്പെട്ട കേസില്‍ ഒരാളെയും അറസ്റ്റ് ചെയ്തു. ഡല്‍ഹി ഇപ്പോള്‍ ശാന്തമാണ്. 712 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 200ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡല്‍ഹി പൊലിസ് അറിയിച്ചു.
അതേസമയം കലാപത്തിന് പ്രേരിപ്പിച്ചെന്നാരോപിച്ച് രണ്ടു പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തു. ഡല്‍ഹി ഘടകം പ്രസിഡന്റ് പര്‍വേസ്, സെക്രട്ടറി ഇല്യാസ് എന്നിവരെയാണ് ഡല്‍ഹി സ്പെഷ്യല്‍ പൊലിസ് സെല്‍ അറസ്റ്റ് ചെയ്തത്.
കലാപത്തിനായി ധനശേഖരണം നടത്തിയെന്നും പൊലിസ് അറിയിച്ചു. നിയമവിരുദ്ധ ഫണ്ടിങ്ങിന്റെ പേരില്‍ എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് നേരെത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരെ ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."