കൊവിഡ്: മുള്‍മുനയില്‍ കായികലോകം
റോം: ഇറ്റാലിയന്‍ സീരി എ ടീം യുവന്റസിന്റെ പ്രതിരോധനിര താരം ഡാനിയേല്‍ റുഗാനിക്കും കൊറോണ സ്ഥിരീകരിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ളവരുമായി താരം അടുത്തിടപഴകിയതായി വ്യക്തമായതോടെ ക്രിസ്റ്റ്യാനോ ഉള്‍പ്പെടെയുള്ള കളിക്കാരെല്ലാം നിരീക്ഷണത്തിലാണ്. ഇതാദ്യമായാണ് ഒരു പ്രൊഫഷനല്‍ ഫുട്‌ബോള്‍ താരത്തിനും കൊവിഡ് സ്ഥിരീകരിക്കുന്നത്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍പേര്‍ രോഗ ബാധിതരായ രാജ്യമാണ് ഇറ്റലി. ഏപ്രില്‍ 3 വരെ ഇറ്റലിയിലെ എല്ലാ കായിക വിനോദങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും മത്സരം മാറ്റിവെച്ചിരുന്നു. ബുധനാഴ്ച ആഴ്‌സണലും സിറ്റിയും തമ്മിലുള്ള മത്സരമാണ് മാറ്റിവെച്ചത്. ഇതാദ്യമായാണ് പ്രീമിയര്‍ ലീഗില്‍ കൊവിഡ് ഭീഷണിയെത്തുടര്‍ന്ന് മത്സരം മാറ്റിവെക്കുന്നത്. ഒളിംപിയാക്കോസ് ഉടമ എവന്‍ഗെലോസ് മരിനാക്കിസുമായി ആഴ്‌സണള്‍ താരങ്ങള്‍ അടുത്തു ബന്ധപ്പെട്ടിരുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് മത്സരം മാറ്റി വെച്ചതെന്നാണ് റിപ്പോര്‍ട്ട്. എവന്‍ഗെലോസിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ മത്സരം മാറ്റിവെക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് പ്രീമിയര്‍ ലീഗ് സംഘാടകര്‍ അറിയിച്ചു.
ഭയപ്പെടാനില്ലെന്ന് റുഗാനി
തന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ആരും ഭയപ്പെടേണ്ടണ്ടതില്ല എന്നും ഇന്‍സ്റ്റാഗ്രാമിലൂടെ റുഗാനി പറഞ്ഞു. എല്ലാവരും നിയമങ്ങള്‍ പാലിക്കണം എന്നും മുന്‍കരുതലുകള്‍ എടുക്കണം എന്നും താരം ഉപദേശിച്ചു. തനിക്ക് ഡോക്ടര്‍മാരും നേഴ്‌സുമാരും വലിയ പിന്തുണയായി ഉ@ണ്ട് എന്നും അവര്‍ക്ക് നന്ദി പറയുന്നു എന്നും അദ്ദേഹം കുറിച്ചു.
വൈറസ് ആരിലും വേര്‍തിരിവ് കാണുന്നില്ല അതുകൊ@ണ്ട് നമ്മുക്ക് വേ@ണ്ടി നമ്മുടെ നാടിനു വേണ്ടിയും എല്ലാവരും ഗവണ്മെന്റിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണം എന്നും റുഗാനി പറഞ്ഞു.
എന്‍.ബി.എ താരത്തിന് കൊവിഡ്;
മത്സരങ്ങള്‍ നിര്‍ത്തിവച്ചു
ന്യൂയോര്‍ക്ക്: അമേരിക്കന്‍ എന്‍.ബി.എ ലീഗിലെ താരത്തിന് കൊവിഡ് വൈറസ് ബാധിച്ചതോടെ സീസണിലെ ലീഗ് മത്സരങ്ങള്‍ നിര്‍ത്തി വെച്ചു. അമേരിക്കന്‍ പ്രൊഫഷനല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗായ എന്‍.ബി.യിലെ ഉട്ടാ ജാസ് ടീമിലെ റൂഡി റോബര്‍ട്ട് എന്ന കളിക്കാരനാണ് കൊവിഡ് വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന ലീഗിലെ എല്ലാ മത്സരങ്ങളും നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചു. മറ്റേതെങ്കിലും ടീമിലെ കളിക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇനിയൊരു ഉത്തരവ് ഉണ്ട@ാകുന്നതുവരെ സീസണിലെ മത്സരങ്ങള്‍ നടക്കില്ലെന്ന് ലീഗ് സംഘാടകര്‍ അറിയിച്ചു. താരവുമായി അടുത്ത് ഇടപഴകിയ കളിക്കാരെ നിരീക്ഷിച്ചുവരികയാണ്. ആവശ്യമുള്ളവരെ ഐസൊലേഷനും നിര്‍ദ്ദേശിച്ചിട്ടു@ണ്ട്. എന്‍.ബി.എ സീസണില്‍ ഒട്ടേറെ കളികള്‍ ബാക്കി നില്‍ക്കുകയാണ്.
ഐ.പി.എല്‍ മത്സരങ്ങള്‍
അടച്ചിട്ട സ്റ്റേഡിയത്തില്‍
ന്യൂ ഡല്‍ഹി: കൊവിഡ് വൈറസ് ഭീഷണിയെ തുടര്‍ന്ന് ഐ.പി.എല്ലിന്റെ 13ാം സീസണ്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
മത്സരം യഥാക്രമം നടത്തുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. ആവശ്യമായ മുന്‍കരുതലുകളെല്ലാം എടുത്തിട്ടുണ്ടെന്നായിരുന്നു ഗാംഗുലിയുടെ അവകാശവാദം.
എന്നാല്‍ നില അതീവ സങ്കീര്‍ണമാകുന്ന സാഹചര്യത്തില്‍ മത്സരം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തിയേക്കുമെന്ന് സൂചനയുണ്ട്. മാര്‍ച്ച് 14ന് ചേരുന്ന ഭരണസമിതി യോഗത്തില്‍ ബി.സി.സി.ഐ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുകയും കാണികള്‍ വലിയ തോതില്‍ ഒത്തുകൂടുന്നത് തടയുകയും ചെയ്താല്‍ കായിക മല്‍സരങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടില്ലെന്നു കേന്ദ്ര കായിക മന്ത്രി കിരെണ്‍ റിജ്ജു വ്യക്തമാക്കി.
ഐ.പി.എല്‍ റദ്ദാക്കുകയെന്നത് അസാധ്യമാണെങ്കില്‍ അതുമായി മുന്നോട്ട് പോവാമെന്നും പക്ഷെ കാണികള്‍ മല്‍രത്തിനായി ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നുമെന്നു കേന്ദ്ര കായിക സെക്രട്ടറി രാധേ ശ്യാം ജുലാനിയയും പറഞ്ഞു. വിവധി സംസ്ഥാനങ്ങള്‍ ഐ.പി.എല്ലിന് വേദിയാകില്ലെന്ന് കാണിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."