ദലിത് പെണ്‍കുട്ടികളുടെ അറസ്റ്റ്: ദേശീയ പട്ടികജാതി കമ്മിഷന് അന്വേഷിക്കും
തലശ്ശേരി: കണ്ണൂരില്‍ ദലിത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവം ദേശീയ പട്ടികജാതി കമ്മിഷന് അന്വേഷിക്കും. സി.പി.എം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചുവെന്ന പരാതിയിലാണ് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പട്ടികജാതി കമ്മിഷന് ചെയര്മാന് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരമേഖല എ.ഡി.ജി.പിക്ക് പൊലിസ് മേധാവി ലോക്നാഥ് ബെഹ്റക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കുട്ടിമാക്കൂലില്‍ ഡി.വൈ.എഫ്.ഐ തിരുവങ്ങാട് സെക്രട്ടറിയും സി.പി.ഐ.എം അംഗവുമായ ഷിജിനെ ആക്രമിച്ചുവെന്ന പരാതിയിലാണ് പെണ്‍കുട്ടികളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലിലടച്ചത്.ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി എന്‍.രാജന്റെ മക്കളായ അഖില, അഞ്ജന എന്നിവരെയാണ് ജയിലിലടച്ചിരിക്കുന്നത്. അഖിലയുടെ മകളും ഇവരുടെ കൂടെ ജയിലില്‍ കഴിയുകയാണ്. മൊഴിയെടുക്കാനെന്ന പേരില്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ഇവരെ പിന്നീട് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."