HOME
DETAILS
MAL
കൊവിഡ് ബാധിതരെ പരിചരിച്ചു: മൂന്നു നഴ്സുമാരെ വാടകവീട്ടില്‍ നിന്ന് പുറത്താക്കി
backup
March 13 2020 | 12:03 PM
കോട്ടയം: കൊവിഡ് ബാധിതരെ പരിചരിച്ചു എന്ന കാരണത്താല്‍ നഴ്സുമാരെ വാടകവീട്ടില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി.
അടുത്തുതാമസിക്കുന്നവര്ക്കും അസുഖം പകരുമെന്നു പറഞ്ഞാണ് കോട്ടയത്തെ വീട്ടുടമയുടെ ക്രൂരത.
കോട്ടയം മെഡിക്കല്‍ കോളേജിലെ മൂന്ന് മെയില്‍ നഴ്സുമാരെയാണ് വീട്ടില്‍ നിന്ന് പുറത്താക്കിയത്. രോഗം പടരാന്‍ സാധ്യതയുണ്ടെന്ന് വീട്ടുടമസ്ഥന് പറഞ്ഞതായി നഴ്സുമാര്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."