HOME
DETAILS
MAL
കൊവിഡ്: അടിയന്തര കേസുകള്‍ മാത്രമേ പരിഗണിക്കു, സുപ്രിം കോടതിയിലും നിയന്ത്രണം
backup
March 13 2020 | 13:03 PM
ന്യൂഡല്‍ഹി: കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച മുതല്‍ സുപ്രിം കോടതിയിലും നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തര കേസുകള്‍ മാത്രമേ പരിഗണിക്കു. കേസുകളില്‍ ഹാജരാകുന്ന അഭിഭാഷകരേയും കേസുമായി ബന്ധപ്പെട്ടവരേയും മാത്രമേ കോടതി മുറിക്കുള്ളില്‍ അനുവദിക്കൂവെന്നും സുപ്രിം കോടതി വ്യക്തമാക്കി.
ജനങ്ങള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം പരിഗണിച്ച് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.
ശബരിമല കേസ് അടക്കം പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചുകളുടെ സിറ്റിംഗ് ഉണ്ടാകില്ലെന്നാണ് സൂചന. ആരോഗ്യ വിദഗ്ധരുടെയും മാധ്യമപ്രവര്‍ത്തകരുടെയും അടക്കം അഭിപ്രായം പരിഗണിച്ചാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."