മുതലമടയില്‍ പ്ലാസ്റ്റിക് നിരോധനം പൂര്‍ണമായില്ല
മുതലമട: പഞ്ചായത്തില്‍ പ്ലാസ്റ്റിക് നിരോധനം പ്രഹസനമായി. ഒക്ടോബര്‍ രണ്ടിനാണ് മുതലമട പഞ്ചായത്തില്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നത്. നിലവില്‍ വന്നതിനുശേഷം നിരോധിച്ച പ്ലാസ്റ്റിക്കുകള്‍ കടകളില്‍ വില്‍പ്പന നടത്തരുതെന്നും ഉപയോഗിക്കരുതെന്നും നോട്ടിസ് ഇറക്കി ബോധവല്‍ക്കരണം നടത്തിയെങ്കിലും പ്ലാസ്റ്റിക്ക് നിരോധനം പ്രായോഗികതലത്തില്‍ നടപ്പിലായില്ല. കൂടാതെ കാമ്പ്രത്ത്ചള്ള, നണ്ടന്‍കിഴായ തുടങ്ങിയ പ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്ന സ്ഥലത്ത് സി.സി ടി.വി കാമറകള്‍ സ്ഥാപിക്കുമെന്ന് പഞ്ചായത്ത് ഉറപ്പുനല്‍കിയെങ്കിലും അതും പാലിക്കപ്പെട്ടില്ല.
പഴയതുപോലെ തന്നെയാണ് മാലിന്യം നിക്ഷേപം മുതലമട പഞ്ചായത്തിലെ വിവിധ ടൗണുകളില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. മാലിന്യങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്ത കാമ്പ്രത്ത്ചള്ള, നണ്ടന്കിഴായയിലും നിലവില്‍ മാലിന്യങ്ങള്‍ കുന്നുകൂടി കൊണ്ടിരിക്കുകയാണ്. ഇറച്ചി മാലിന്യങ്ങളും ഹോട്ടല്‍ മാലിന്യങ്ങളും വീണ്ടും റോഡരുകില്‍ നിറഞ്ഞതിനാല്‍ വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ദുരിതമായി മാറി. പൊലിസും പഞ്ചായത്തും സംയുക്തമായി മാലിന്യ നിക്ഷേപത്തിനെതിരേ നടപടിയെടുക്കുമെന്ന് അറിയിച്ചെങ്കിലും ഒന്നുമുണ്ടായിട്ടില്ല. ജനവാസമേഖലയില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ച് ദുര്‍ഗന്ധത്തിന് കാരണക്കാരാകുന്നവര്‍ക്കെതിരേ പൊലിസും പഞ്ചായത്തും നിയമ നടപടികള്‍ സ്വീകരിക്കണമെന്നാണ് കാമ്പ്രത്ത്ചള്ള വാസികളുടെ ആവശ്യം പ്രവാസികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."