HOME
DETAILS

ഇന്ത്യയില്‍ 41 % കുട്ടികള്‍ അര്‍ദ്ധരാത്രിയും ഉറങ്ങുന്നില്ല, കാരണം വ്യക്തമാക്കി പഠനം

  
backup
March 13 2020 | 18:03 PM

41-pecenatege-students-are-not-sleeping-in-midnight-123

 

കൊച്ചി: ഇന്ത്യയില്‍ 41% കുട്ടികള്‍ അര്‍ദ്ധരാത്രിക്ക് ശേഷം ഉറങ്ങുന്നവരെന്ന് പഠനം. ഗോദ്‌റെജ് ഇന്റീരിയോ, ലോക ഉറക്ക ദിനത്തില്‍ പുറത്തു വിട്ട പഠനമാണ് ഈ കാര്യം വെളിവാക്കിയത്. പുതിയ പഠന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉറക്കം എണീറ്റ ശേഷവും 67% ഇന്ത്യന്‍ കുട്ടികള്‍ക്കും ഉറക്കവും ക്ഷീണവും അനുഭവപ്പെടുന്നു.

വൈകി ഉറങ്ങാന്‍ പോകുക, നേരത്തെയെഴുന്നേല്‍ക്കുക, ക്രമരഹിതമായ ഉറക്കസമയം, അസ്വസ്ഥമായ ഉറക്കം എന്നിങ്ങനെയുള്ള സാധാരണയായി മുതിര്‍ന്നവരുമായി ബന്ധപ്പെട്ട ഉറക്കക്കുറവ് ഇന്ത്യന്‍ കുട്ടികളിലും കൗമാരക്കാരിലും ഉണ്ട്. പഠനം നടത്തിയവരില്‍ 58%ത്തിലധികം പേര്‍ ഒരിക്കലും രാത്രി 10 മണിക്ക് ഉറങ്ങുന്നില്ല, ചിലര്‍ക്കാകട്ടെ വളരെ കുറവ് ഉറക്കമാണ് ലഭിക്കുന്നത്. 36% ശതമാനം പേരും ദിവസവും ആറുമണിക്കൂറില്‍ താഴെ ഉറങ്ങുന്നു. ഏറ്റവും 'ഭയാനകമായ വസ്തുത, പ്രതികരിച്ചവരില്‍ 20% ശതമാനം മാത്രമാണ് രാത്രി 10ന് ഉറങ്ങിയത്. ടെലിവിഷനും ഫോണും ഉള്‍പ്പെടെയുള്ള 'സ്‌ക്രീന്‍ സമയം' കാരണം ഉറക്കസമയം വൈകിയേക്കാമെന്ന് 41% കുട്ടികള്‍ സമ്മതിച്ചിട്ടുണ്ട്. 43% കുട്ടികള്‍ അര്‍ദ്ധരാത്രിക്ക് ശേഷം ഉറങ്ങുന്നവരാണ്. ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്ന ഏറ്റവും അനുയോജ്യമായ സമയം 10 പി.എം.ആണ്

കുട്ടികളും അവരുടെ ഉറക്കശീലവും രീതികളും മാതാപിതാക്കള്‍ക്ക് ആശങ്കകളാണ് സൃഷ്ടിക്കുന്നത്. ആരോഗ്യത്തോടെയിരിക്കാന്‍, ദിവസത്തില്‍ 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങണം. മതിയായതും ശരിയായതുമായ ഉറക്കം ഇല്ലെങ്കില്‍, ശരീരം സൈറ്റോകൈനുകള്‍ ഉല്‍പാദിപ്പിക്കുന്നില്ല. ഇത് അണുബാധയെയും വീക്കത്തെയും തടയുന്ന ഒരു തരം പ്രോട്ടീന്‍ ആണ്. ഇത് ഫലപ്രദമായ രോഗപ്രതിരോധത്തിന് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും വൈറസുകള്‍ക്കും രോഗങ്ങള്‍ക്കും എതിരെ പ്രതിരോധിക്കാനുമുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഉറക്കം. ഗവേഷണ കണ്ടെത്തലുകളെക്കുറിച്ച് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്ലീപ്പ് സയന്‍സസിലെ ഡോ. അഭിജിത് ദേശ്പാണ്ഡെ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  24 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  24 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  24 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  24 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  24 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  24 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  24 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  24 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  24 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  24 days ago