HOME
DETAILS

ഹോളി ആഘോഷത്തിന് ശേഷമുള്ള പൗരത്വ ചര്‍ച്ചകള്‍!

  
backup
March 13 2020 | 19:03 PM

caa-after-holy-2020

 

നിയമനിര്‍മാണ സംവിധാനങ്ങള്‍ ബലപ്പെടാതിരിക്കുമ്പോള്‍ നിര്‍മിക്കപ്പെടുക ഇന്നത്തെ ഇന്ത്യയായിരിക്കും. ഈയിടെയാണ് ലോകത്ത് ഏറ്റവും കുറഞ്ഞ സ്വാതന്ത്ര്യം ലഭിക്കുന്ന രാജ്യങ്ങളിലൊന്നില്‍ ഇന്ത്യ ഇടംപിടിച്ചത്. അത്രമേല്‍ മനുഷ്യാവകാശ ധ്വംസനങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ടെന്നു സാരം. പാര്‍ലമെന്റ് മന്ദിരത്തില്‍നിന്ന് 15 കിലോമീറ്റര്‍ മാത്രം അകലെ മനുഷ്യരെ പച്ചയായി ചുട്ടുകൊല്ലുമ്പോള്‍ പൊതുഖജനാവില്‍നിന്ന് കോടികള്‍ മുടക്കി അമേരിക്കന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം കളര്‍ഫുള്‍ ആക്കാന്‍ മത്സരിക്കുകയായിരുന്നു ഇന്ത്യന്‍ ഭരണാധികാരി. 21,000 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഒപ്പുവച്ച് കച്ചവടയാത്ര പൂര്‍ത്തിയാക്കി മടങ്ങുമ്പോഴും നവംബര്‍ മാസത്തിലെ തെരഞ്ഞെടുപ്പ് മാത്രമായിരുന്നു ട്രംപിന്റെ ലക്ഷ്യം. അതിനു വേണ്ടിയുള്ള രാഷ്ട്രീയപ്രച്ഛന്നമാണ് ഇവിടെ നടന്നത്.
40 ലക്ഷം ഇന്ത്യന്‍ വംശജര്‍ അമേരിക്കയില്‍ വോട്ടര്‍മാരാണ്. അവരില്‍ പത്തു ലക്ഷം ഗുജറാത്തില്‍ നിന്നുള്ളവരും. അതുകൊണ്ടുതന്നെയാണ് അഹമ്മദാബാദില്‍ റോഡ് ഷോ ഉള്‍പ്പെടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണം അവിടെ നടന്നത്. അതായത്, ട്രംപിന്റെ സന്ദര്‍ശനത്തില്‍ രണ്ടുണ്ട് കാര്യം. അമേരിക്കന്‍ കച്ചവടവും നടന്നു, തെരഞ്ഞെടുപ്പ് പ്രചാരണവും നടന്നു. മോദിക്ക് മുഖസ്തുതി ബാക്കിയായി. പിന്നെ, ഇന്ത്യക്ക് എന്തു ലഭിച്ചുവെന്ന ചോദ്യത്തിന് ഉത്തരം ധാരാളമുണ്ടായി.സാമ്രാജ്യത്വ ശക്തികളുടെ താല്‍പര്യത്തിനു വേണ്ടിയാണ് ഉടമ്പടികള്‍ രൂപപ്പെടുന്നത്. പാര്‍ലമെന്റുകളും മാധ്യമങ്ങളും ലോക പൊലിസിനെ ഭയന്നും പരിഗണിച്ചുമാണ് നിയമനിര്‍മാണത്തില്‍ പങ്കാളികളാകുന്നത്. രണ്ടാം ലോക മഹായുദ്ധം തീര്‍ത്ത ശൂന്യതയ്ക്കു പരിഹാരമായി രൂപംകൊണ്ട ഐക്യരാഷ്ട്രസഭ ഒരു ഘട്ടത്തിലും വിജയിച്ചില്ല.


ഒരു വ്യാഴവട്ടം നീണ്ടുനിന്ന ഇറാന്‍-ഇറാഖ് യുദ്ധം, ഇറാഖിന്റെ കുവൈത്ത് അധിനിവേശം, തുടര്‍ന്നുണ്ടായ ഗള്‍ഫ് യുദ്ധം, ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശം, യമനിലെ ആഭ്യന്തര വൈദേശിക യുദ്ധം, ചൈനയിലെ ഉയ്ഗൂര്‍ തുടങ്ങിയ അന്താരാഷ്ട്ര വിഷയങ്ങളില്‍ സാമ്രാജ്യത്വ ശക്തികളുടെ ആയുധപ്പുരകളില്‍ തുരുമ്പു പിടിച്ചുകിടന്നിരുന്ന ആയുധങ്ങള്‍ വിറ്റുകാശാക്കാന്‍ കൂട്ടുനില്‍ക്കുന്ന ഏജന്‍സിയായി മാറുകയല്ലാതെ മറ്റെന്തു ഇടപെടല്‍ നടത്താനാണ് ഇന്ത്യന്‍ മന്ത്രിസഭയ്ക്ക് കഴിഞ്ഞത്.
ഡല്‍ഹിയില്‍ ഹിന്ദുത്വര്‍ മുസ്‌ലിംകളെ വേട്ടയാടി കൊന്നുതീര്‍ക്കുമ്പോള്‍ പാര്‍ലമെന്റ് സ്പീക്കര്‍ വിഷയം ചര്‍ച്ചയ്ക്കു എടുക്കാന്‍ പോലും തയാറായില്ല. ഹോളി ആഘോഷം കഴിഞ്ഞ് ഡല്‍ഹി വംശഹത്യ ചര്‍ച്ച ചെയ്യാമെന്നാണ് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞത്. അത് അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ചത് മാനവികതക്ക് അന്യമായ ആര്‍.എസ്.എസ് പ്രത്യയശാസ്ത്രം തന്നെയായിരുന്നു. കലാപം നിര്‍ത്തി ഹരജിയുമായി വരൂ എന്നു വിധിപറഞ്ഞ ജുഡിഷ്യറിയും ഇവിടെ പ്രതിസ്ഥാനത്തുണ്ട്. വംശഹത്യ ചര്‍ച്ചചെയ്യാന്‍ ഹോളി ആഘോഷം കഴിയണമെന്ന സ്പീക്കറുടെ പ്രസ്താവന അത്യന്തം ഭീകരമാണ്. അന്‍പതോളം പേര്‍ കൊല്ലപ്പെട്ട സംഭവം ഉടന്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനാണ് നമ്മുടെ സഭാ സംവിധാനങ്ങള്‍. ജനാധിപത്യ ഇന്ത്യ ഏകാധിപത്യത്തിലേക്ക് വഴിമാറുന്നതിന്റെ സൂചനകളാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത്.
അതിനിടെയാണ് ലോകത്തെ പിടിച്ചുലക്കി കൊവിഡ്-19 മഹാമാരി വ്യാപിച്ചത്. ലോകം ഭീതിയുടെ നിഴലില്‍ നില്‍ക്കുമ്പോള്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിനാണ് നിര്‍ഭാഗ്യവശാല്‍ ഭരണകൂടങ്ങള്‍ പ്രാധാന്യം നല്‍കിയത്. 2018, 2019 വര്‍ഷങ്ങളിലുണ്ടായ മഹാ പ്രകൃതിദുരന്തം മനുഷ്യമനസുകളെ കൂടുതല്‍ ഉദാരമാക്കി. ഇതിനുപിന്നാലെ പ്രളയദുരിതാശ്വാസ സാധനങ്ങള്‍ ബന്ധപ്പെട്ടവര്‍ തന്നെ മോഷ്ടിച്ചു കടത്തിയ വാര്‍ത്തകള്‍ പുറത്തുവന്നു. ഇതില്‍ പറയത്തക്ക നടപടികള്‍ പിന്നീട് ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പ്രാദേശിക രാഷ്ട്രീയ നേതൃത്വം പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിയെടുത്ത വാര്‍ത്തയും ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.


പറഞ്ഞുവരുന്നത്, ജനാധിപത്യം കശാപ്പു ചെയ്യുന്നത് ഭരണാധികാരികളും അവരെ അവരോധിക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളും തന്നെയാണ് എന്നതാണ്. എത്ര വലിയ കുറ്റകൃത്യങ്ങള്‍ ചെയ്താലും രക്ഷിക്കാന്‍ ഭരണാധികാരികള്‍ ഏതുസമയവും തയാറാണ്. അതുകൊണ്ടു തന്നെയാണ് ഇന്ത്യന്‍ ജനാധിപത്യം കരപിടിക്കാതെ പോകുന്നതും.രാജ്യത്തെ ജനാധിപത്യ സംവിധാനത്തില്‍ ഒരു പ്രാധാന്യമേറിയ വാര്‍ത്തയുടെ ആയുസ് എത്ര കാലമാണ്. ടു ജി സ്‌പെക്ട്രം അഴിമതി, ബോഫോഴ്‌സ് ഇടപാട്, റാഫേല്‍ കരാര്‍, ശവപ്പെട്ടി കുംഭകോണം തുടങ്ങിയ എത്രയധികം വാര്‍ത്തകള്‍. ചിലതിലെല്ലാം അന്വേഷണ കമ്മിഷനെ പ്രഖ്യാപിക്കും. ശേഷമുള്ള കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുമ്പോള്‍ അടുത്ത വിഷയങ്ങള്‍ ഉയര്‍ന്നുവരും. എത്ര കേസുകളില്‍ കൃത്യമായ അന്വേഷണം നടന്നിട്ടുണ്ട്. ഇങ്ങനെ എവിടെയുമെത്താത്ത അന്വേഷണങ്ങളാണ് ജനാധിപത്യം നേരിടുന്ന വെല്ലുവിളികളിലൊന്ന്. 70 വര്‍ഷത്തിനിടെ ആയിരത്തിലധികം വലിയ വര്‍ഗീയ കലാപങ്ങളാണ് രാജ്യത്തു നടന്നത്. അനേകായിരങ്ങള്‍ കൊല്ലപ്പെട്ടു. കോടി ജനങ്ങളുടെ സ്വത്തുവകകള്‍ കൊള്ളയടിക്കപ്പെട്ടു. എന്നാല്‍ എത്ര കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടു? 2002ലെ ഗുജറാത്ത് വംശഹത്യയില്‍ എന്തു തുടര്‍നടപടികളാണ് കൈകൊണ്ടത്? പൊതുബോധം വളരുകയും ജനാധിപത്യ ചേരികള്‍ ഒന്നിക്കുകയും മതേതരബോധം വളര്‍ന്നുവരികയും ചെയ്താല്‍ മാത്രമേ ജനാധിപത്യം യാഥാര്‍ഥ്യമാവുകയുള്ളൂ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു; അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്

Kerala
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago
No Image

'25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു'; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Kerala
  •  2 months ago
No Image

പ്രചാരണം കൊഴുപ്പിക്കാന്‍ വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സോണിയയുമെത്തുന്നു

Kerala
  •  2 months ago
No Image

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago
No Image

'ആരെതിര്‍ത്താലും ജാതി സെന്‍സസ് നടപ്പാക്കും, സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തു മാറ്റും' ജാര്‍ഖണ്ഡില്‍ രാഹുലിന്റെ ഉറപ്പ് 

National
  •  2 months ago
No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ഒരാഴ്ചക്കിടെ 46 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; 70 സന്ദേശങ്ങള്‍, എല്ലാം വന്നത് ഒരേ എക്‌സ് അക്കൗണ്ടില്‍നിന്ന്

National
  •  2 months ago
No Image

നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല; എ.ഡി.എമ്മിനെ കണ്ടത് സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട്; ഗംഗാധരന്‍

Kerala
  •  2 months ago