HOME
DETAILS
MAL
എയിംസില്ല, പാലക്കാട് കോച്ച് ഫാക്ടറിയുമില്ല; കേന്ദ്ര ബജറ്റില്‍ കേരളത്തിനെന്തു കിട്ടി?
backup
February 01 2019 | 10:02 AM
കോഴിക്കോട്: ധനമന്ത്രിയുടെ ചുമതലയുള്ള പിയൂഷ് ഗോയല്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തിന് അവഗണന മാത്രം. എല്ലാ വര്‍ഷവും വിവിധ ബോര്‍ഡുകള്‍ക്ക് അനുവദിക്കാറുള്ള തുകയ്ക്കപ്പുറം ഒരു പദ്ധതി പോലും കേരളത്തിനായി അനുവദിച്ചിട്ടില്ല.
എയിംസിനായി വര്‍ഷങ്ങളായി ആവശ്യമുന്നയിക്കുന്നുണ്ടെങ്കിലും ഇപ്രാവശ്യവും അതില്ല. 22-ാമത്തെ എയിംസ് ഹരിയാനയില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ബജറ്റില്‍.
- കേരളത്തിന് അനുവദിച്ച തുക ഇവയൊക്കെ
- തേയില ബോര്‍ഡിന് 180 കോടി രൂപ
- കോഫി ബോര്‍ഡിന് 200 കോടി രൂപ
- റബ്ബര്‍ ബോര്‍ഡിന് 170 കോടി രൂപ
- സ്പൈസസ് ബോര്‍ഡിന് 100
- കശുവണ്ടി കയറ്റുമതി പ്രൊമോഷന് ഒരു കോടി രൂപ
ഇതല്ലാതെ ഒരു പ്രത്യേക പദ്ധതി കേരളത്തിനില്ല. പാലക്കാട് കോച്ച് ഫാക്ടറി അടക്കം കേരളം നിരന്തരമായി ആവശ്യമുന്നയിക്കുന്ന പദ്ധതികളും പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, കേരളത്തിന്റെ നികുതിവിഹിതത്തില്‍ ഇപ്രാവശ്യം 2000 കോടിയില്‍ അധികം വര്‍ധനയുണ്ടായിട്ടുണ്ട്. 21,115 കോടി രൂപയാണ് 2018-19 സാമ്പത്തിക വര്‍ഷത്തിലെ കേരളത്തിന്റെ നികുതിവിഹിതം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."