HOME
DETAILS

ലക്ഷ്യം അധിക വരുമാനം; സൗദിയില്‍ ഒരുങ്ങാന്‍ പോവുന്നത് 50 സിനിമാ ശാലകള്‍

  
backup
February 01 2019 | 12:02 PM

50-filim-theaters-at-saudi-58486545645


റിയാദ്: സഊദിയില്‍ വിവിധ മേഖലകളില്‍ കൂടി വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സിനിമാ ശാലകള്‍ വ്യാപകമായി നിര്‍മ്മിക്കുന്നു. സിനിമ വ്യവസായത്തിന് മുപ്പത്തഞ്ചു വര്‍ഷത്തിനു ശേഷം അനുമതി നല്‍കിയതോടെ ആദ്യ ഘട്ടത്തില്‍ പ്രധാനപ്പെട്ട നഗരങ്ങളില്‍ ലോകോത്തര കമ്പനികള്‍ സിനിമ തിയേറ്ററുകള്‍ സ്ഥാപിച്ചിരുന്നു. ഇതിനു പുറമെയാണ് രാജ വ്യാപകമായി അന്‍പതു സിനിമ ശാലകള്‍ തുറക്കുന്നതിനു ധനമന്ത്രാലയത്തിനു കീഴിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള സഊദി എന്റര്‍ടെയിന്‍മെന്റ് പ്രോജക്ട്‌സ് കമ്പനി, ഹാമാത് റിയല്‍ എസ്റ്റേറ്റ് കമ്പനികളുമായി കരാറില്‍ ഏര്‍പ്പെട്ടത്.


സഊദി വിഷന്‍ ലക്ഷ്യമിടുന്ന വിഷന്‍ 2030 നോടനുബന്ധിച്ച് 2030 ഓടെ വിവിധ നഗരങ്ങളിലെ ഷോപ്പിംഗ് മാളുകളില്‍ 50 എ.എം.സി സിനിമാ തിയേറ്ററുകള്‍ തുറക്കുന്നതിനാണ് കരാര്‍. വിവിധ നഗരങ്ങളിലെ ഷോപ്പിംഗ് മാളുകളില്‍ 50 എ.എം.സി തിയേറ്ററുകളാണ് സ്ഥാപിക്കുക. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ എന്റര്‍ടെയിന്‍മെന്റ് കോംപ്ലക്‌സുകള്‍ സ്ഥാപിക്കുന്നതിന് സഊദി എന്റര്‍ടെയിന്‍മെന്റ് പ്രോജക്ട്‌സ് കമ്പനിക്ക് പദ്ധതിയുണ്ട്. ഇത്തരത്തില്‍ പെട്ട ആദ്യ കോംപ്ലക്‌സ് റിയാദില്‍ സ്ഥാപിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. സഊദി എന്റര്‍ടെയിന്‍മെന്റ് പ്രോജക്ട്‌സ് കമ്പനി ചെയര്‍മാന്‍ അബ്ദുല്ല അല്‍ദാവൂദ്, സഊദിയിലെ പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് മേഖലയിലെ ഏറ്റവും വലിയ കമ്പനിയായ ഹാമാത് റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമകളായ അസാല ഹോള്‍ഡിംഗ് കമ്പനി സി.ഇ.ഒ ഫുവാദ് അല്‍റാശിദുമാണ് കരാറില്‍ ഒപ്പ് വെച്ചത്.


കഴിഞ്ഞ ഏതാനും ദിവസം മുന്‍പ് മക്കക്കു സമീപ പ്രമുഖ വാണിജ്യ നഗരിയായ ജിദ്ദയില്‍ മൂന്ന് തിയേറ്ററുകള്‍ കൂടി തുറന്നിരുന്നു. വിവിധ മാളുകളിലായി ഒന്നര വര്‍ഷത്തിനുള്ളില്‍ ജിദ്ദയില്‍ 65 സ്‌ക്രീനുകള്‍ സജ്ജമാക്കുമെന്നും പ്രഖ്യാപനമുണ്ട്. അടുത്തിടെയാണ് വിനോദ സംഗീത പരിപാടികള്‍ ലൈവായി നടത്താനും അധികൃതര്‍ അനുമതി നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു; അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്

Kerala
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago
No Image

'25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു'; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Kerala
  •  2 months ago
No Image

പ്രചാരണം കൊഴുപ്പിക്കാന്‍ വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സോണിയയുമെത്തുന്നു

Kerala
  •  2 months ago
No Image

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago
No Image

'ആരെതിര്‍ത്താലും ജാതി സെന്‍സസ് നടപ്പാക്കും, സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തു മാറ്റും' ജാര്‍ഖണ്ഡില്‍ രാഹുലിന്റെ ഉറപ്പ് 

National
  •  2 months ago
No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ഒരാഴ്ചക്കിടെ 46 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; 70 സന്ദേശങ്ങള്‍, എല്ലാം വന്നത് ഒരേ എക്‌സ് അക്കൗണ്ടില്‍നിന്ന്

National
  •  2 months ago
No Image

നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല; എ.ഡി.എമ്മിനെ കണ്ടത് സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട്; ഗംഗാധരന്‍

Kerala
  •  2 months ago