HOME
DETAILS

ഇറ്റലിയിലെ ഇന്ത്യക്കാരെ കൈവിടരുത്

  
backup
March 13 2020 | 19:03 PM

corona-italy-and-india-825413-2020

 

 

ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലേക്കു മടങ്ങുന്ന പ്രവാസികള്‍ക്കു കൊവിഡ്-19 രോഗലക്ഷണങ്ങള്‍ ഇല്ലെന്ന വൈദ്യപരിശോധനാ റിപ്പോര്‍ട്ട് ഹാജരാക്കിയാല്‍ മാത്രമേ ഇന്ത്യയില്‍ പ്രവേശിക്കുവാന്‍ അനുവദിക്കൂ എന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ക്രൂരമാണ്. ഒരു രാഷ്ട്രവും അവരുടെ ജനതയോട് ഇത്രമേല്‍ ക്രൂരമായി പെരുമാറുമെന്നു തോന്നുന്നില്ല. കൂനിന്മേല്‍ കുരുവെന്നപോലെ ഏപ്രില്‍ 15 വരെ അന്തര്‍ദേശീയ വിസകള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തിരിക്കുന്നു. സ്വന്തം നിലയ്ക്ക് ടിക്കറ്റെടുത്ത് ഇന്ത്യയിലേക്കു വരാന്‍ ഒരുങ്ങിയവരുടെ പ്രതീക്ഷകളും ഇതുവഴി സര്‍ക്കാര്‍ തകര്‍ത്തു.
വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന മുഴുവന്‍ പേരെയും പരിശോധിക്കാനുള്ള സംവിധാനം ഇപ്പോഴത്തെ അവസ്ഥയില്‍ ഇറ്റലിയിലില്ലെന്ന് അവിടുത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇറ്റലിയിലെ ജനങ്ങള്‍ക്കു തന്നെ മതിയായ ചികിത്സ നല്‍കാനാവാതെ നിസ്സഹായമായ ഒരവസ്ഥയിലാണ് ആ സര്‍ക്കാര്‍. ഓരോ ദിവസവും നിരവധിയാളുകളാണ് അവിടെ മരിച്ചുവീഴുന്നത്. റോഡില്‍ യാത്ര ചെയ്യരുതെന്നും കടകളും ഓഫിസുകളും അടച്ചുപൂട്ടണമെന്നും ഇറ്റാലിയന്‍ ഗവണ്‍മെന്റ് കല്‍പന പുറപ്പെടുവിച്ചിരിക്കുകയാണ്. അടച്ചിട്ട വീടുകളില്‍ ആളുകള്‍ മതിയായ ഭക്ഷണവും ചികിത്സയും കിട്ടാതെ നരകിക്കുന്നു. വീടുകളില്‍ ആളുകള്‍ മരിച്ചുവീണാല്‍ പോലും ഇറ്റലിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് യഥാസമയം എത്താനാകുന്നില്ല. രണ്ടാം ലോക മഹായുദ്ധത്തിനു സമാനമാണ് ഇറ്റലിയിലെ അവസ്ഥയെന്ന് അവിടുത്തെ സര്‍ക്കാര്‍ തന്നെ വിശേഷിപ്പിച്ചിരിക്കുന്നു. ഈയൊരവസരത്തില്‍ സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്ന് നമ്മുടെ പൗരരെ നമ്മള്‍ മുന്‍കൈയെടുത്ത് ഇന്ത്യയിലേക്കു കൊണ്ടുവരികയാണ് വേണ്ടത്. രോഗമില്ലാത്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ നോക്കി അവരെ മാത്രം കൊണ്ടുവന്ന് ബാക്കിയുള്ളവരെ റോമിലെ വിമാനത്താവളത്തില്‍ മരണത്തിനു വിട്ടുകൊടുക്കാമെന്നാണോ സര്‍ക്കാര്‍ കരുതുന്നത്?


വൃദ്ധരും പിഞ്ചുകുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബങ്ങള്‍ ദിവസങ്ങളായി റോം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു. മതിയായ ഭക്ഷണമോ മറ്റു പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യമോ അവര്‍ക്കു കിട്ടുന്നില്ല. അല്‍പം ബ്രഡും വെള്ളവും മാത്രമാണ് അവര്‍ക്കു ലഭിക്കുന്നത്. കൊവിഡ്-19 മഹാമാരിയായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ പൗരരെ വലിയതോതില്‍ രോഗബാധയുള്ള ഇറ്റലിയില്‍നിന്ന് മടക്കിക്കൊണ്ടുവരേണ്ടതായിരുന്നു. മനുഷ്യോചിതമല്ലാത്ത കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ കഴിഞ്ഞ ദിവസം കേരള നിയമസഭ പ്രമേയം പാസാക്കുകയുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ കൊവിഡ്-19 വ്യാപനത്തിന്റെ പേരില്‍ പ്രവാസികളെ പീഡിപ്പിക്കുന്നതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നതുമായ തീരുമാനത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്.


ലോകം കൊവിഡ്-19ന്റെ പിടിയിലമര്‍ന്നുകൊണ്ടിരിക്കുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും യാത്രാവിലക്ക് പ്രഖ്യാപിച്ചു കഴിഞ്ഞു. പല രാജ്യങ്ങളും വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചു. രാഷ്ട്രങ്ങള്‍ അവരവരുടെ പൗരരെ സ്വദേശത്തേക്കു കൊണ്ടുവരികയാണ്. റോമിലെ വിമാനത്താവളത്തില്‍ നിന്ന് ഇന്ത്യക്കാരല്ലാത്ത വിദേശികളെ അവരവരുടെ രാജ്യങ്ങള്‍ കൊണ്ടുപോകുമ്പോള്‍ നമ്മുടെ ആളുകള്‍ കണ്ണീരോടെ അതു കണ്ടുനില്‍ക്കുന്ന കാഴ്ച കരളലിയിക്കുന്നതാണ്. തങ്ങളുടെ ഭാവിയെക്കുറിച്ചോര്‍ത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി ആശങ്കയുടെ നെരിപ്പോടിലാണ് പല ഇന്ത്യന്‍ കുടുംബങ്ങളും. റോമിലുണ്ടായിരുന്ന ഇന്ത്യന്‍ കോണ്‍സുലേറ്റ് അടച്ചുപൂട്ടിയിരിക്കുന്നു. അതുവഴി സഹായം തേടാനുള്ള സാധ്യതയും ഇല്ലാതായി.
ചൈനയില്‍ വുഹാന്‍ മേഖലയില്‍ രോഗം വ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍ അവിടുത്തെ മലയാളികളായ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കാന്‍ വേണ്ടതു ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് അവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായി. നാട്ടിലെത്തിയ വിദ്യാര്‍ഥികളെ നിരീക്ഷണത്തിനായി പ്രത്യേക സ്ഥലത്തു പാര്‍പ്പിക്കുകയായിരുന്നു. കാലാവധി കഴിഞ്ഞതോടെ അവരെയല്ലാം വീടുകളിലേക്കയയ്ക്കുകയും ചെയ്തു. ഈ മാതൃക ഇറ്റലിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തില്‍ എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നില്ല? രോഗലക്ഷണം കാണിക്കുന്നവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവന്ന് ഇവിടെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിക്കാമല്ലോ. രോഗലക്ഷണമില്ലാത്തവരെ നിശ്ചിത ദിവസം വരെ നിരീക്ഷണത്തില്‍ വയ്ക്കാവുന്നതുമാണ്. ഈ മാര്‍ഗങ്ങളെല്ലാമുണ്ടായിട്ടും രോഗമില്ലാത്തവര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മാത്രമേ സ്വന്തം നാട്ടിലേക്കു കൊണ്ടുവരൂ എന്ന ഇന്ത്യാ ഗവണ്‍മെന്റിന്റെ ശാഠ്യം അപരിഷ്‌കൃതവും നിന്ദ്യവുമാണ്.


കോടിക്കണക്കിനു വിദേശനാണ്യം രാജ്യത്തിനു നേടിത്തരുന്ന സാധാരണക്കാരായ പ്രവാസികളെയാണ് ഇന്ത്യാ ഗവണ്‍മെന്റ് വിമാനത്താവളത്തില്‍ ഉപേക്ഷിച്ച് അവഗണിക്കുന്നത്. കോടീശ്വരരായ പ്രവാസികളോട് ഈ നിലപാടായിരിക്കില്ലല്ലോ സര്‍ക്കാര്‍ സ്വീകരിക്കുക. ശ്മശാന സമാനമാണ് ഇപ്പോള്‍ ഇറ്റലി. ഒഴിഞ്ഞ തെരുവുകളും വിജനമായ നഗരങ്ങളും. അവിടെ നിന്നാണ് സഹായാഭ്യര്‍ഥനയുമായി ഇന്ത്യന്‍ പൗരര്‍ അവരുടെ സര്‍ക്കാരിനു മുന്നില്‍ കേഴുന്നത്. അവസാനത്തെ ഇന്ത്യക്കാരനെയും നാട്ടിലെത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇവിടെ എത്തിയതിനു ശേഷം പ്രോട്ടോകോള്‍ പ്രകാരമുള്ള വൈദ്യപരിശോധനയ്ക്ക് അവരെ വിധേയമാക്കാവുന്നതല്ലേയുള്ളൂ. ഇന്ത്യാ ഗവണ്‍മെന്റിനെപ്പോലെ ഒരു സര്‍ക്കാരും അവരുടെ ജനതയോട് ഇതുപോലെ ക്രൂരമായി പെരുമാറിയിട്ടുണ്ടാവില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു; അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്

Kerala
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago
No Image

'25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു'; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Kerala
  •  2 months ago
No Image

പ്രചാരണം കൊഴുപ്പിക്കാന്‍ വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സോണിയയുമെത്തുന്നു

Kerala
  •  2 months ago
No Image

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago
No Image

'ആരെതിര്‍ത്താലും ജാതി സെന്‍സസ് നടപ്പാക്കും, സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തു മാറ്റും' ജാര്‍ഖണ്ഡില്‍ രാഹുലിന്റെ ഉറപ്പ് 

National
  •  2 months ago
No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ഒരാഴ്ചക്കിടെ 46 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; 70 സന്ദേശങ്ങള്‍, എല്ലാം വന്നത് ഒരേ എക്‌സ് അക്കൗണ്ടില്‍നിന്ന്

National
  •  2 months ago
No Image

നവീന്‍ കൈക്കൂലി ചോദിച്ചുവെന്ന് പറഞ്ഞിട്ടില്ല; എ.ഡി.എമ്മിനെ കണ്ടത് സ്റ്റോപ് മെമ്മോയുമായി ബന്ധപ്പെട്ട്; ഗംഗാധരന്‍

Kerala
  •  2 months ago