സഊദിയില്‍ ഒരു കമ്പനിയില്‍ 800 ഇന്ത്യക്കാര്‍ ദുരിതത്തില്‍
#അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി വി കെ സിംഗ് സഊദിയിലെത്തി. മുന്നറിയിപ്പില്ലാതെ സഊദിയിലെത്തിയ ഇദ്ദേഹം സഊദി തൊഴില്‍ സാമൂഹിക മന്ത്രി അഹമ്മദ് സുലൈമാന്‍ അല്‍റാജ്ഹി, സഊദി ആഭ്യന്തര സഹമന്ത്രി നാസര്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ദാവൂദ് എന്നിവരുമായി ചര്‍ച്ച നടത്തി. ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്, ഡിസിഎം ഡോ. സുഹൈല്‍ അജാസ് ഖാന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് മന്ത്രി റിയാദിലെത്തിയത്.
റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഊദി ജെ ആന്റ് പി കമ്പനി തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുന്നതിനായി ചര്‍ച്ച നടത്താനായി കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് മന്ത്രി റിയാദിലെത്തിയതെന്നാണ് വിവരം. ഇതിന്റെ ഭാഗായാണ് സഊദി തൊഴില്‍ വികസന സാമൂഹിക മന്ത്രിയുമായും മറ്റും വി കെ സിംഗ് കൊടിക്കാഴ്ച നടത്തിയത്. നേരത്തെ ക്യാമ്പ് സന്ദര്‍ശിച്ച മന്ത്രി വി.കെ സിംഗ് തൊഴിലാളികളുമായി അവരുടെ പരാതികള്‍ ചോദിച്ചറിഞ്ഞിരുന്നു.
മാസങ്ങളായി ശമ്പളമോ തൊഴിലോ ഇല്ലാതെ ദുരിതത്തിലായ ആയിരത്തിലധികം തൊഴിലാളികളാണ് ജെ.ആന്റ്.പി കമ്പനിയിലുള്ളത്. ഇവരില്‍ 800 ഓളം പേര്‍ ഇന്ത്യക്കാരാണ്. ഇഖാമ കാലാവധി കഴിഞ്ഞതിനാലും മറ്റും പലര്‍ക്കും നാട്ടില്‍ പോകാനോ മതിയായ ചികിത്സ ലഭ്യമാക്കാനോ സാധിക്കുന്നില്ല. ഇവരുടെ താമസസ്ഥലവും പരിസരവും ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ എംബസി സന്നദ്ധ പ്രവര്‍ത്തകര്‍ വൃത്തിയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."