ദൈവമേ ഇതും ഞങ്ങളുടെ തലയിലാവുമല്ലോ.... ആദായ നികുതി പരിധി ഉയര്‍ത്തിയതു കേട്ട് വൈറലായി രാഹുലിന്റെ മുഖഭാവം
മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ ആദായ നികുതി പരിധി ഉയര്‍ത്തിക്കൊണ്ടുള്ള പ്രഖ്യാപനം കേട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മുഖഭാവം സോഷ്യല്‍ മീഡിയ വൈറലാവുന്നു.
മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റിലാണ് ആദായ നികുതി അഞ്ചു ലക്ഷമാക്കിയുള്ള ഉത്തരവ്. ബജറ്റ് പ്രഖ്യാപനം കേട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഭാവമാറ്റം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ധനസഹമന്ത്രി ഇക്കാര്യം ബജറ്റില്‍ അവതരിപ്പിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പുഞ്ചിരിയോടെ കയ്യടിച്ചു. എന്നാല്‍, രാഹുല്‍ നിരാശനായി താടിക്ക് കൈയ്യുംവെച്ച് ഇരിക്കുകയായിരുന്നു.
രാഹുല്‍ ഗാന്ധി നിരാശനായി ഇരിക്കുന്ന ഈ ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അഞ്ചുലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായ നികുതി അടയ്‌ക്കേണ്ടെന്ന പ്രഖ്യാപനം അടുത്തവര്‍ഷം മുതലാണ് പ്രാബല്യത്തില്‍ വരികയെന്ന് ഗോയല്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ' ദൈവമേ ഇത് തങ്ങളുടെ തലയിലാവുമോ'യെന്ന ആശങ്കയാണ് രാഹുലിന്റെ മുഖത്തെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടിത്തം.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ അധികാരത്തിലെത്തിയാല്‍ എല്ലാ സാധാരണക്കാരനും 'അടിസ്ഥാന വരുമാനം ഉറപ്പാക്കുന്ന' പദ്ധതി ആരംഭിക്കുമെന്ന് രാഹുല്‍ ഗാന്ധി അടുത്തിടെ ഉറപ്പു നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആദായ നികുതി പരിധി ഉയര്‍്തതിക്കൊണ്ടുള്ള പ്രഖ്യാപനം.
ആദായ നികുതി പരിധി നിലവിലെ 2.5 ലക്ഷം രൂപയില്‍ നിന്നാണ് അഞ്ച് ലക്ഷം രുപയാക്കി ഉയര്‍ത്തിയിരിക്കുന്നത്. നേരത്തെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ ആദായ നികുതിയില്‍ ഇളവുണ്ടായിരുന്നു. നേരത്തെ ആദായ നികുതിയില്‍ ഇളവുണ്ടാവുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും അഞ്ച് ലക്ഷം രൂപ എന്നുള്ളത് അപ്രതീക്ഷിതമായിരുന്നു. ഇതോടെ ഭവന വായ്പയടക്കം നിക്ഷേപമുള്ള 7.5 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നികുതി കൊടുക്കാതെ ഒഴിവാകാം. എന്നാല്‍, ഇതുമുലം 185000 കോടി രൂപയുടെ നികുതി നഷ്ടമാണ് സര്‍ക്കാരിനുണ്ടാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."