കേന്ദ്ര, കേരള ബജറ്റ്: പ്രവാസികളുടെ പുനരധിവാസത്തെ ഗൗരവമായി പരിഗണിച്ചില്ല: കള്‍ച്ചറല്‍ ഫോറം
#അഹമ്മദ് പാതിരിപ്പറ്റ
ദോഹ: 2019-20 സാമ്പത്തിക വര്‍ഷത്തിലേക്ക് കേന്ദ്ര , കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ബജറ്റ് പ്രവാസികളുടെ പുനരധിവാസമെന്ന അടിസ്ഥാനപ്രശ്‌നത്തെ ഗൗരവത്തിലെടുക്കാത്തതെന്ന് കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചവരാണ് ഇന്ത്യന്‍ പ്രവാസികള്‍. എന്നാല്‍ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെട്ട് വന്‍തോതില്‍ തിരിച്ചെത്തുകയാണ്. ഇവരെ പുനരധിവസിപ്പിക്കാന്‍ കേന്ദ്ര, കേരള ഗവണ്‍മെന്റ് വലിയ ഒരു തുക ബജറ്റില്‍ ഉള്‍പ്പെടുത്തണമായിരുന്നു. ലക്ഷകണക്കിന് പ്രവാസികള്‍ കഴിഞ്ഞ ഒരു വര്‍ഷം കേരളത്തിലേക്ക് തിരിച്ചെത്തിയിട്ടും പ്രവാസി ക്ഷേമത്തിനായുള്ള ബജറ്റ് വിഹിതം ഒരു കോടിയാണ് വര്‍ധിപ്പിച്ചത് . പ്രവാസി പുനരധിവാസത്തിന് കഴിഞ്ഞ കേരള ബജറ്റില്‍ നീക്കിവച്ച തുക കൊണ്ട് വളരെ പരിമിതമായ ആളുകളെയാണ് സഹായിക്കാനായത്.
ഈ യാഥാര്‍ത്ഥ്യം ഉള്‍കൊണ്ട് പ്രവാസി പുനരധിവാസത്തിനുള്ള ബജറ്റ് വിഹിതം വന്‍തോതില്‍ വര്‍ധിപ്പിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന കേരള സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."