HOME
DETAILS
MAL
നഷ്ടപരിഹാരമടക്കം തുക തിരിച്ചു നല്കാന് ഉപഭോക്തൃ കോടതി വിധി
backup
June 18 2016 | 17:06 PM
കല്‍പ്പറ്റ: പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സി.സി ബൈക്ക് ഉടന്‍ ഡെലിവറി നടത്തുമെന്ന് വാഗ്ദാനം നല്കി 20,000 രൂപ കൈപ്പറ്റി വഞ്ചിച്ച കേസില്‍ കൈപ്പറ്റിയ തുകയും പലിശയും 8,000 രൂപ നഷ്ടപരിഹാരവും നല്കാന് വയനാട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടു. പറഞ്ഞ സമയത്ത് വാഹനം നല്‍കാതെ ബുക്കിംഗ് റദ്ദായെന്ന് പറഞ്ഞ് വണ്ടിച്ചെക്ക് കൊടുത്തു വഞ്ചിച്ചതായി കൃഷ്ണഗിരി തേനമഞ്ഞില് നിസാര്‍ പാലക്കാട് കിംഗ്സ് ഓട്ടോ മാനേജിംഗ് പാര്ട്ട്ണര്ക്കെതിരെയാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."