HOME
DETAILS
MAL
അമ്മയ്ക്കില്ല, നവജാത ശിശുവിന് കൊറോണ: എങ്ങനെ ബാധിച്ചെന്നറിയാതെ ഡോക്ടര്‍മാര്‍, ഇരുവരെയും വെവ്വേറെ ആശുപത്രിയിലാക്കി
backup
March 14 2020 | 10:03 AM
ലണ്ടന്‍: ലണ്ടനില്‍ നവജാത ശിശുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതാണ് ലോകത്ത് സ്ഥിരീകരിച്ചതില്‍ ഏറ്റവും പ്രായം കുറഞ്ഞ വൈറസ് ബാധിതന്.
കുട്ടിയുടെ മാതാവിന് നേരത്തെ ന്യൂമോണിയ ബാധ കണ്ടെത്തിയിരുന്നു.
ജനനത്തിനു ശേഷമാണ് കുഞ്ഞിന് കൊറോണ ബാധിച്ചുവെന്ന് കണ്ടെത്തിയത്. ജനിച്ചയുടനെ കുഞ്ഞിനെ പരിശോധിക്കുകയായിരുന്നു.
എന്നാല്‍ കുട്ടിക്ക് എങ്ങനെയാണ് വൈറസ് ബാധയുണ്ടായതെന്ന് വ്യക്തമല്ല. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.
കുട്ടിക്ക് രോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് അമ്മയെ വേറെ തന്നെയാണ് പരിചരിക്കുന്നത്. ഇരുവരും രണ്ട് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
ശനിയാഴ്ചത്തെ കണക്കു പ്രകാരം, യു.കെയില്‍ 798 പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും 10 പേര് മരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."