സഊദിയില്‍ 13 മുതല്‍ മുതല്‍ എത്തിയ സ്വദേശികളും വിദേശികളും 14 ദിവസത്തേക്ക് പുറത്തിറങ്ങരുത്
റിയാദ്: കോവിഡ് 19 വൈറസിനെതിരെ കൂടുതല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഊദി അറേബ്യ. മാര്‍ച്ച് 13 മുതല്‍ മുതല്‍ രാജ്യത്ത് എത്തിയവരും ഇനിയെത്തുന്നവരുമായ മുഴുവന്‍ സ്വദേശികളും വിദേശികളും അടുത്ത 14 ദിവസത്തേക്ക് സ്വന്തം മുറികളില്‍ തന്നെ കഴിഞ്ഞ് കൂടണമെന്ന് സഊദി ആരോഗ്യ മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്കി.
ഏത് രാജ്യത്ത് നിന്നുള്ളവരായാലും അവര്‍ രണ്ടാഴ്ച പുറത്തിറങ്ങരുത്. വിദേശികള്‍ മാത്രമല്ല ഈ സമയത്ത് രാജ്യത്തെത്തിയ സ്വദേശികള്‍ക്കും ഈ നിയമം ബാധകമായിരിക്കും. രാജ്യത്തെത്തിയത് മുതല്‍ 14 ദിവസത്തേക്കാണ് ഈ നിയന്ത്രണമെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ 14 ദിവസത്തെ മെഡിക്കല്‍ ലീവ് അനുവദിക്കുമെന്നും അതിനാവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും സിഹത്തിന് എന്ന ആപ്ലിക്കേഷന്‍ വഴി രണ്ട് ദിവസത്തിനകം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുമെന്നും ഇവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."