ആരാധനാലയങ്ങളിലെ ഭക്ഷണവിതരണം; ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം
മലപ്പുറം: ആരാധനാലയങ്ങളില്‍ വിതരണം ചെയ്യുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ നിര്‍മാണവും വിതരണവും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകണമെന്ന് ജില്ലാ ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണര്‍ നിര്‍ദേശിച്ചു. ഭക്ഷണം വിതരണം ചെയ്യുന്ന ആരാധനാലയങ്ങള്‍ ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായും എടുക്കണം. ഭക്ഷണ വിതരണത്തിന്റെ ചുമതലയുള്ളയാള്‍ ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം.
തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോ എന്നിവ സഹിതം അക്ഷയ കേന്ദ്രം വഴി നല്‍കണം. 100 രൂപയാണ് വാര്‍ഷിക അപേക്ഷാഫീസ്. ഭക്ഷ്യ വസ്തുക്കള്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഉളള സ്ഥാപനങ്ങളില്‍ നിന്നു മാത്രമേ വാങ്ങാന്‍ പാടുളളൂ. ഭക്ഷണം പാകം ചെയ്യുന്നവരുടെ മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും സൂക്ഷിക്കണമെന്നും ജില്ലാ ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണര്‍ കെ. സുഗുണന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2732121, 8943346190 എന്ന നമ്പറില്‍ വിളിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."