തുറന്ന ജയില്‍ പരിസരത്തുനിന്നും നാടന്‍ തോക്കും വെടിമരുന്നും കണ്ടെടുത്തു
തിരുവനന്തപുരം: തുറന്ന ജയില്‍ പരിസരത്തുനിന്നും നാടന്‍ തോക്കും ഈയ്യവും വെടിമരുന്നും കണ്ടെടുത്തു. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ബംഗ്ലാവ് കുന്നിനു സമീപമാണ് സംഭവം.
വെടിയൊച്ച കേട്ട് ഗാര്‍ഡുകളും ജീവനക്കാരും ഓടിയെത്തുമ്പോഴേക്കും തോക്കും മറ്റു സാമഗ്രികളും ഉപേക്ഷിച്ച് അഞ്ചോളംപേര്‍ ഓടി രക്ഷപ്പെട്ടു. ജീവനക്കാര്‍ പിന്തുടരാന് ശ്രമിച്ചെങ്കിലും ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പരിസരത്ത് നടത്തിയ തെരച്ചിലില്‍ ഒരു ടോര്‍ച്ചും തോക്കും കണ്ടെടുത്തു. തുടര്‍ന്നു നെയ്യാര്‍ ഡാം പൊലിസില്‍ വിവരം അറിയിച്ച് റിപ്പോര്‍ട്ട് നല്‍കുകയും കണ്ടെടുത്ത തോക്ക് ഉള്‍പ്പടെ കൈമാറുകയും ചെയ്തു. ആംസ് ആക്ട് പ്രകാരം പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുറന്ന ജയില്‍ പരിസരത്തു മാനുള്‍പ്പടെയുള്ള വന്യമൃഗങ്ങള്‍ യഥേഷ്ടം എത്താറുണ്ട്. ഇവയെ വെടിവയ്ക്കാന്‍ എത്തിയ സംഘമാണോയെന്ന സംശയമാണ് അധികൃതര്‍ക്കുള്ളത്. അതേസമയം നേരം പുലര്‍ന്ന് ജയില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ സംഭവം നടന്ന സ്ഥലത്തുനിന്നും ഒരു മൊബൈല്‍ ഫോണ്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തെ ക്കുറിച്ച് ഡി.ജി.പി ഉള്‍പ്പടെയുള്ളവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."