വിവിധ സര്‍വകലാശാലകളില്‍ അധ്യാപക ഒഴിവുകള്‍
കേരള കാര്‍ഷിക
സര്‍വകലാശാല
കേരള കാര്‍ഷിക സര്‍വകലാശാലയില്‍ വിവിധ പഠനവകുപ്പുകളില്‍ അസി. പ്രൊഫസര്‍ ഒഴിവുണ്ട്. അഗ്രികള്‍ച്ചറല്‍ വിഭാഗത്തില്‍ കോളജ് ഓഫ് കോ-ഓപറേഷന്‍, ബാങ്കിങ് ആന്‍ഡ് മാനേജ്മെന്റില്‍ കോ-ഓപറേറ്റീവ് മാനേജ്മെന്റ് - 2, റൂറല്‍ മാര്‍ക്കറ്റിങ് മാനേജ്മെന്റ് - 2, ബാങ്കിങ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് - 2, ഡവലപ്മെന്റ് ഇക്കണോമിക്സ് - 2, അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഫാം മെഷിനറി ആന്‍ഡ് പവര്‍ എന്‍ജിനിയറിങ് - 2, സോയില്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ എന്‍ജിനിയറിങ്, ഇറിഗേഷന്‍ ആന്‍ഡ് ഡ്രൈയിനേജ് എന്‍ജിനിയറിങ്, പ്രോസസിങ് ആന്‍ഡ് ഫുഡ് എന്‍ജിനിയറിങ്, മെക്കാനിക്കല്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് എന്നിവയില്‍ ഓരോന്നു വീതവും ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തില്‍ രണ്ട് ഒഴിവുമാണുള്ളത്.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാല അംഗീകരിച്ച ബിരുദംകേരള കാര്‍ഷിക സര്‍വകലാശാല അംഗീകരിച്ച അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങിലുള്ള ബിരുദം, കേരള കാര്‍ഷിക സര്‍വകലാശാല അംഗീകരിച്ച 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദം, NET, LETET.
പിഎച്ച്.ഡിയുള്ളവര്‍ക്ക് നെറ്റ്, എസ്എല്‍.ഇ.ടി, സെറ്റ് യോഗ്യതകള്‍ ബാധകമല്ല. മലയാളം എഴുതാനും വായിക്കാനും അറിയണം. ഉയര്‍ന്ന പ്രായം 40. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
അപേക്ഷാഫോറവും വിശദവിവരവും www.kau.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷാഫീസ് 2,000 രൂപ. അപേക്ഷിക്കേണ്ട വിലാസം: The Regtsirar, Kerala Agricultural Universty, Vellanikkara, KAU P.O., Thrissur 680 656.
അപേക്ഷ അയക്കുന്ന കവറിനുമുകളില്‍ തസ്തികയുടെ പേര് എഴുതണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഈ മാസം 31ന് വൈകിട്ട് നാല്. സ്പെഷ്യല്‍ റിക്രൂട്ട്മെന്റായി അഗ്രോണമി - 2, മൈക്രോബയോളജി, പ്ലാന്റ് ബ്രീഡിങ് ആന്‍ഡ് ജനിറ്റിക്സ്, സോയില്‍ സയന്‍സ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ കെമിസ്ട്രി ഓരൊന്നുവീതമാണ് ഒഴിവ്. ഉയര്‍ന്ന പ്രായപരിധി 45. അഗ്രികള്‍ച്ചര്‍ വിഭാഗത്തില്‍ അഗ്രികള്‍ച്ചര്‍ എന്റോമോളജിയില്‍ ഒരൊഴിവ്. എസ്.ഐ.യു.സി (നാടാര്‍) വിഭാഗക്കാരാണ് അപേക്ഷിക്കേണ്ടത്. ഉയര്‍ന്ന പ്രായം 43.
ഉര്‍ദു
സര്‍വകലാശാല
ഹൈദരാബാദിലെ മൗലാന ആസാദ് നാഷനല്‍ ഉര്‍ദു സര്‍വകലാശാലയില്‍ വിവിധ തസ്തികകളിലായി 52 ഒഴിവുണ്ട്. അധ്യാപക, അനധ്യാപക തസ്തികകളിലാണ് ഒഴിവ്.
അധ്യാപക തസ്തികയില്‍ പ്രൊഫസര്‍ എഡ്യുക്കേഷന്‍ - 6, വുമണ്‍ എഡ്യുക്കേഷന്‍ - 1, പൊളിറ്റിക്കല്‍ സയന്‍സ് - 1, ഇസ്ലാമിക് സ്റ്റഡീസ് - 1, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി - 1 അസോസിയറ്റ് പ്രൊഫസര്‍ എഡ്യുക്കേഷന്‍ - 4, മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം - 1, സോഷ്യല്‍ വര്‍ക് - 1, കെമിസ്ട്രി - 1, ഇക്കണോമിക്സ് - 2, സോഷ്യോളജി - 1, ഇംഗ്ലീഷ് - 1, ഹിസ്റ്ററി - 2, അസി. പ്രൊഫസര്‍ എഡ്യുക്കേഷന്‍ - 9, കശ്മീരി - 1,
ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് - 1, ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ് - 1 എന്നിങ്ങനെയാണ് ഒഴിവ്. അനധ്യാപക തസ്തികയില്‍ സെക്ഷന്‍ ഓഫീസര്‍ - 1, അസിസ്റ്റന്റ് - 3, എല്‍.ഡി ക്ലര്‍ക് - 4, ഇന്‍സ്ട്രക്ടേഴ്സ്(പോളിടെക്നിക്) - 4, ലൈബ്രറി അസി. - 1, ലൈബ്രറി അറ്റന്‍ഡന്റ് - 1 എന്നിങ്ങനെയാണ് ഒഴിവ്. വിശദവിവരത്തിനും അപേക്ഷിക്കാനും www.manuu.ac.in കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി ഈ മാസം 27.
ഫിഷറീസ് സമുദ്രപഠന
സര്‍വകലാശാല
കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ അധ്യാപകരുടെ മൂന്നൊഴിവുണ്ട്. ഫിഷ് പാത്തോളജി -1, അക്വാകള്‍ച്ചള്‍ - 1, ഫാര്‍മക്കോളജി - 1 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാന്തരബിരുദവും നെറ്റ്, പിഎച്ച്.ഡി.
ഉയര്‍ന്ന പ്രായം 40. ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനമാണ്. അപേക്ഷ The Registrar, Kerala Universtiy of Fisheries and Ocean Studies, Panangad P.O, Madavana, Kochi 682506 എന്നവിലാസത്തില്‍ അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാ തിയതി ഈ മാസം 23.
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ഫാര്‍മസ്യൂട്ടിക്കല്‍സ്
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ അധ്യാപക, അനധ്യാപക തസ്തികകളില്‍ ഒഴിവുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഈ മാസം 27. അപേക്ഷിച്ചതിന്റെ പ്രിന്റ് അനുബന്ധരേഖകള്‍ സഹിതം ലഭിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 6. വിശദവിവരം www.niperguwahati.ac.in
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."