എല്‍.എസ്.എസ് പരീക്ഷാഫലം: കര്‍ശന നടപടികളുമായി പരീക്ഷാഭവന്‍
ചീമേനി (കാസര്‍കോട്): എല്‍.എസ്.എസ് പരീക്ഷാഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കര്‍ശന നടപടികളുമായി പരീക്ഷാഭവന്‍.
കുട്ടികളുടെ മാര്‍ക്ക് ഇത്തവണ പരീക്ഷാഭവന്‍ നേരിട്ട് എന്‍ട്രി ചെയ്യുകയും പരിശോധനയ്ക്ക് ശേഷം ഫലം പ്രഖ്യാപിക്കുകയും ചെയ്യും. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകളില്‍ നിന്നും മാര്‍ക്ക് അപ്‌ലോഡ് ചെയ്യുന്നതായിരുന്നു നേരത്തെയുള്ള രീതി. മട്ടന്നൂരില്‍ എല്‍.എസ്.എസ് മാര്‍ക്ക് തിരുത്തിയ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് ക്ലര്‍ക്കിനെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു. ഇതോടൊപ്പം എല്‍.എസ്.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചെന്ന രീതിയില്‍ കഴിഞ്ഞ ദിവസം വ്യാജസന്ദേശം പരക്കുകയും ചെയ്തു.
ക്രമക്കേടുകളും പരാതികളും ഒഴിവാക്കുന്നതിനായാണ് പരീക്ഷാഭവന്റെ പുതിയ തീരുമാനമെന്നറിയുന്നു.
ഫെബ്രുവരി 29 ന് നടന്ന എല്‍.എസ്.എസ് പരീക്ഷയുടെ മൂല്യനിര്‍ണയം മാര്‍ച്ച് ഏഴിന് പൂര്‍ത്തിയായിരുന്നു. വിദ്യാര്‍ഥികളുടെ സ്‌കോര്‍ രേഖപ്പെടുത്തിയ ഷീറ്റുകള്‍ പ്രത്യേക ബണ്ടലുകളിലാക്കി 20 നകം ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് നല്‍കാനാണ് ഇത്തവണത്തെ നിര്‍ദേശം.
സ്‌കോര്‍ഷീറ്റില്‍ യാതൊരു വിധത്തിലുള്ള തിരുത്തലുകളും ഉണ്ടാവരുതെന്നും ഉണ്ടെങ്കില്‍ അവിടെ എക്‌സാമിനറുടെ ഒപ്പ് രേഖപ്പെടുത്തിയിരിക്കണമെന്നും നിര്‍ദേശമുണ്ട്. അത്തരത്തിലല്ലാത്ത സ്‌കോര്‍ഷീറ്റുകള്‍ അസാധുവാക്കും.
വിദ്യാര്‍ഥികളുടെ സ്‌കോര്‍ വിവരത്തെ സംബന്ധിച്ച് യാതൊരു വിധ രേഖകകളും ഉപജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ സൂക്ഷിക്കാന്‍ പാടില്ല. പരീക്ഷാഭവന്‍ ഫലം പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് കുട്ടികളുടെ മാര്‍ക്ക് വിവരങ്ങള്‍ അധ്യാപകരോ കുട്ടികളോ അറിയരുതെന്ന കര്‍ശന നിര്‍ദേശവുമുണ്ട്.
ഇത്തവണ മാര്‍ച്ച് അവസാന വാരം ഫലം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അധ്യാപകര്‍. എന്നാല്‍ മെയ് മാസത്തില്‍ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ നിര്‍ദേശങ്ങളില്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."