HOME
DETAILS

ബാബരി മസ്ജിദ് കേസ്: പ്രതികളുടെ വിസ്താരം ഈ മാസം 24ന് തുടങ്ങും

  
backup
March 15 2020 | 07:03 AM

%e0%b4%ac%e0%b4%be%e0%b4%ac%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf

 

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളെ വിസ്തരിക്കുന്ന നടപടി ഈ മാസം 24ന് തുടങ്ങും. 24ന് കോടതിയില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് പ്രതികളായ ചമ്പത്ത് റായ്, ലല്ലു സിങ്, പ്രകാശ് ശര്‍മ്മ എന്നിവര്‍ക്ക് ലഖ്‌നോയിലെ സി.ബി.ഐ കോടതി ജഡ്ജി എസ്.കെ യാദവ് നോട്ടിസയച്ചു. മറ്റു പ്രതികള്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ നോട്ടിസയക്കും.
ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി, മുന്‍ കേന്ദ്ര മന്ത്രിമാരായ ഉമാഭാരതി, മുരളീ മനോഹര്‍ ജോഷി, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ് തുടങ്ങിയ പ്രമുഖരാണ് കേസിലെ പ്രതികള്‍. തെളിവു സമര്‍പ്പിക്കലും സാക്ഷി വിസ്താരവും പൂര്‍ത്തിയായതോടെ ബാബരി മസ്ജിദ് തകര്‍ത്ത കേസ് അവസാന ഘട്ടത്തിലാണ്.
കേസില്‍ 351 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്. സി.ആര്‍.പി.സി 313 വകുപ്പ് പ്രകാരമാണ് പ്രതികളെ വിളിച്ചു വരുത്തുന്നത്. കേസില്‍ 49 എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് ഇതെല്ലാം ഏകോപിപ്പിച്ചു. വിചാരണ രണ്ടു വര്‍ഷം കൊണ്ട് തീര്‍ക്കണമെന്ന് 2017 ഏപ്രില്‍ 19ന് സുപ്രിം കോടതി നിര്‍ദേശം നല്‍കിയിരുന്നു. 2019 ജൂലൈ 19ന് ഇത് ഒന്‍പത് മാസത്തേക്ക് കൂടി നീട്ടി നല്‍കി.
ഈ സാഹചര്യത്തില്‍ അടുത്ത മാസം കേസില്‍ വിധിയുണ്ടായേക്കും. 1992 ഡിസംബര്‍ ആറിനാണ് ബാബരി മസ്ജിദ് തകര്‍ക്കുന്നത്. കേസില്‍ വിചാരണ തുടങ്ങുന്നത് 2010ലും. പത്തുവര്‍ഷത്തിനു ശേഷമാണ് വിചാരണാ നടപടികള്‍ ഏകദേശം പൂര്‍ത്തിയായത്.
കേസ് അന്വേഷിച്ച സി.ബി.ഐ മുന്‍ ജോയിന്റ് ഡയറക്ടര്‍ എം നാരായണന്‍ കോടതിയില്‍ മൊഴി നല്‍കിയതായിരുന്നു കേസില്‍ ഏറ്റവും അവസാനമുണ്ടായ സുപ്രധാന നടപടി.
ബാബരി മസ്ജിദ് തകര്‍ത്തതും ബന്ധപ്പെട്ട കലാപവും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍, സാക്ഷി മൊഴികള്‍ തുടങ്ങിയവ സംബന്ധിച്ച് നാരായണന്‍ മൊഴി നല്‍കി.
ബാബരി തകര്‍ത്തതിനൊപ്പം ഫൈസാബാദിലെ നിരവധി മുസ്‌ലിം വീടുകള്‍ അഗ്നിക്കിരയാക്കിയതായും അതോടെ പ്രദേശത്തെ മുസ്‌ലിംകള്‍ക്ക് പലായനം ചെയ്യേണ്ടി വന്നുവെന്നും സ്വതന്ത്ര സാക്ഷികള്‍ തങ്ങള്‍ക്ക് മൊഴി നല്‍കിയതായി നാരായണന്‍ കോടതിയില്‍ പറഞ്ഞിരുന്നു. മുസ്‌ലിം വിഭാഗത്തില്‍പെട്ട ആളുകളെ തെരഞ്ഞു പിടിച്ച് ജീവനോടെ കത്തിച്ചതായും നിരവധി സാക്ഷികള്‍ മൊഴി നല്‍കി. വീടുകള്‍ മാത്രമല്ല, അവരുടെ കടകളും വളര്‍ത്തുന്ന ആടുകളെയും കത്തിച്ചുവെന്നും മൊഴി നല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago