HOME
DETAILS

ഐസക്കിന്റെ ബജറ്റ് കാരുണ്യയെ കശാപ്പ് ചെയ്തു: ജോസ് കെ. മാണി

  
backup
February 02 2019 | 06:02 AM

%e0%b4%90%e0%b4%b8%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d

പാലക്കാട്: ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റില്‍ കാരുണ്യ പദ്ധതിയെ കശാപ്പ് ചെയ്ത് ഇന്‍ഷുറന്‍സ് പദ്ധതിയാക്കിയെന്ന് കേരളാ കോണ്‍ഗ്രസ് (എം) വൈസ് ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി. സര്‍ക്കാരിന് ഒരു രൂപ പോലും ബാധ്യത സൃഷ്ടിക്കാതെ ലോട്ടറി പണംകൊണ്ട് യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് കാരുണ്യ. ഐസക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വിഹിതവും ഉള്‍പ്പടെ കേന്ദ്രം മുന്‍പ് തന്നെ പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരത് പദ്ധതിയാണ്. എന്നാല്‍ ആ പദ്ധതി ഇതുവരെ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. അതേ പദ്ധതി തന്നെ ഇന്ന് പേര് മാറ്റി മേനി നടിക്കുകയാണ് ഐസക്ക്.
കേരളയാത്രയുടെ പാലക്കാട് ജില്ലയിലെ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരെഞ്ഞെടുപ്പിന് മുന്‍പ് ജനപ്രിയ ബഡ്ജറ്റുകള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന പതിവ് തെറ്റിച്ച് ജനദ്രാഹ ബഡ്ജറ്റ് അവതരിപ്പിച്ച് ആന്റിക്ലൈമാക്‌സ് സൃഷ്ടിച്ചിരിക്കുകയാണ് മന്ത്രി തോമസ് ഐസക്കെന്നും ജോസ് കെ.മാണി പറഞ്ഞു. കുടിവെള്ളം മുതല്‍ കംപ്യൂട്ടറിന് വരെ കടുത്ത വിലവര്‍ധനവിന് ബഡ്ജറ്റ് വഴിയൊരുക്കും. പ്രളയാനന്തരം അവതരിപ്പിക്കപ്പെട്ട ആദ്യ ബഡ്ജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് 2500 കോടി മാത്രം വകയിരുത്തുക വഴി പ്രളയത്തേക്കാള്‍ വലിയ ദുരന്തമാണ് കര്‍ഷകര്‍ക്ക് ഈ സര്‍ക്കാര്‍ സമ്മാനിച്ചിരിക്കുന്നത്. ഇസ്‌ലാമിക് ബാങ്കിങ്, അണല്‍ക്കെട്ടുകളിലെ മണല്‍ സംഭരണം തുടങ്ങി മലര്‍പ്പൊടിക്കാരന്‍പോലും കാണാത്ത സ്വപ്നങ്ങള്‍ മുന്‍പ് അവതരിപ്പിച്ച ഐസക്കിന്റെ പുതിയ പുതിയ പദ്ധതിയേയും വെറും ബെഡായി മാത്രമായി കേരളം കാണൂ. കേരളത്തിന്റെ നെല്ലറയായ പാലക്കാടിന്റെ കാര്‍ഷിക മേഖല ചരിത്രത്തില്ലാത്ത ദുരന്തത്തെ നേരിടുകയാണ്. കര്‍ഷകര്‍ക്ക് കൈത്താങ്ങാകേണ്ട കൃഷി വകുപ്പ് സമ്പൂര്‍ണമായി പരാജയപ്പെട്ടെന്നും ജോസ് കെ.മാണി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  17 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  17 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  17 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  17 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  17 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  17 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  17 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  17 days ago
No Image

നേരിട്ട അതിക്രമത്തിന് നീതി വേണം; നടന്മാര്‍ക്കെതിരായ പരാതി പിന്‍വലിക്കില്ലെന്ന് നടി

Kerala
  •  17 days ago
No Image

ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഒരു വനിതാ ബന്ദി കൊല്ലപ്പെട്ടെന്ന് ഹമാസ്

International
  •  17 days ago