HOME
DETAILS
MAL
കൊവിഡ്: സഹകരണം ആവശ്യപ്പെട്ട് മോദിക്ക് ഇറാനിയന്‍ പ്രസിഡന്റിന്റെ കത്ത്
backup
March 15 2020 | 18:03 PM
തെഹ്റാന്: ഇറാനില്‍ കൊവിഡ് രൂക്ഷമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സഹകരണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി ഇറാനിയന്‍ പ്രസിഡന്റ് ഹസന് റൂഹാനി. മറ്റു രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും ഇദ്ദേഹം കത്തെഴുതിയിട്ടുണ്ട്. അമേരിക്ക ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇരട്ടി തിരിച്ചടിയാണുണ്ടാക്കുന്നുണ്ടെന്നും വൈറസിനെ പ്രതിരോധിക്കാന്‍ പരസ്പര സഹകരണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
വൈറസിന് രാഷ്ട്രീയമായോ, മതപരമായോ, വംശപരമായോ, ഒരു പരിഗണനയുമില്ലെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. രാജ്യത്ത് കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തിലും അമേരിക്ക വിലക്കുകള്‍ നീക്കിയില്ലെന്നും ഹസന് റൂഹാനി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."