HOME
DETAILS

സഊദി അരാംകോ അറ്റാദായത്തിൽ വൻ ഇടിവ്, എങ്കിലും ലോകത്തെ ഏറ്റവും ലാഭകരമായ കമ്പനി

  
backup
March 16, 2020 | 8:07 AM

saudi-aramco-makes-88-2-billion-profit-in-difficult-year

     റിയാദ്: കടുത്ത ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടെ സഊദി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോയുടെ അറ്റാദായത്തിൽ വൻ ഇടിവ്. കഴിഞ്ഞ വർഷത്തെ കണക്കുകളിലാണ് മുൻവർഷത്തേക്കാൾ വൻ ഇടിവ് രേഖപ്പെടുത്തിയത്. എങ്കിലും ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടെയും കമ്പനിയുടെ വരുമാനം 88.2 ബില്യൺ ഡോളർ ആണെന്നാണ് കണക്കുകൾ.  ആഗോള എണ്ണവിലയില്‍ ഉണ്ടായ ചാഞ്ചാട്ടവും ഉല്‍പാദനത്തില്‍ വരുത്തിയ കുറവുമാണ് ലാഭവിഹിതത്തില്‍ ഇടിവ് രേഖപ്പെടുത്താന്‍ ഇടയാക്കിയത്. പുറത്ത് വന്ന കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മുൻ വർഷത്തേക്കാൾ 21 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

[caption id="attachment_826536" align="alignnone" width="630"] സഊദി അരാംകോ സി ഇ ഒ അമീന്‍ നാസര്‍[/caption]


    2018 ൽ 111.1 ബില്യൺ ഡോളർ അറ്റാദായം നേടിയ കമ്പനിയുടെ കഴിഞ്ഞ വർഷത്തെ അറ്റാദായം (2019) 88.2 ബില്യൺ ഡോളറായാണ് കുറഞ്ഞത്. അസംസ്‌കൃത എണ്ണ വിലകുറവും ഉൽപാദന അളവിലെ ഗണ്യമായ കുറവും സദാര കെമിക്കൽ കമ്പനിയുമായി ബന്ധപ്പെട്ട 1.6 ബില്യൺ ഡോളർ ചാർജുമാണ് ഈ കുറവിന് കാരണമെന്നു കമ്പനി സാമ്പത്തിക പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി. അരാംകോയുടെ ഓഹരി പബ്ലിക് ഓഫറിംഗില്‍ ലിസ്റ്റ് ചെയ്‌തതിന്‌ ശേഷമുള്ള ആദ്യത്തെ വരുമാന പ്രഖ്യാപനമാണിത്. ലാഭം കുറഞ്ഞിട്ടും ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനിയായി അരാംകോ തുടരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിൽ ആപ്പിൾ, ആൽഫബെറ്റ് (ഗൂഗിൾ ഉടമ), വൻകിട ഏഷ്യൻ ബാങ്കുകൾ എന്നിവയേക്കാൾ മുന്നിലാണ് സഊദി അരാംകോയുടെ സ്ഥാനം.
     അതേസമയം, ഈ വര്‍ഷത്തെ ആദ്യ പാദ ലാഭ വിഹിതം ഓഹരി ഉടമകള്‍ക്കിടയില്‍ ഉടൻ വിതരണം ചെയ്യുമെന്ന് കമ്പനി സി ഇ ഒ അമീന്‍ നാസര്‍ വ്യക്തമാക്കി. പുതിയ സാഹചര്യത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന ചിലവ് ക്രമീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പദ്ധതികളാവിഷ്‌കരിച്ചതായും സി ഇ ഒ കൂട്ടിചേര്‍ത്തു. എണ്ണ ഉല്‍പാദന നിയന്ത്രണത്തില്‍ നിന്ന് റഷ്യ പിന്‍മാറിയതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് അരാംകോ തങ്ങളുടെ ഉല്‍പാദനത്തില്‍ വര്‍ധനവ് വരുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ആഗോള എണ്ണ വിപണിയില്‍ റെക്കോര്‍ഡ് വിലകുറവാണ് അനുഭവപ്പെടുന്നത്. എന്നാൽ, വിപണിയിൽ പിടിമുറുക്കി എങ്ങനെയെങ്കിലും തങ്ങളുടെ ആധിപത്യം നില നിർത്താൻ സഊദി അറേബ്യ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് കൂടുതൽ എണ്ണയുത്പാദനത്തിനായി ഊർജ്ജ മന്ത്രാലയം സഊദി അരാംകോക്ക് അനുമതി നൽകിയത്. ഏപ്രിൽ ഒന്ന് മുതലാണ് ഉത്പാദന ശേഷി ഉയർത്തുകയെന്നു സഊദി അരാംകോ നേരത്തെ അറിയിച്ചിരുന്നു. പ്രതിദിന ക്രൂഡ് ഉൽ‌പാദനം 12.3 ദശലക്ഷം ബാരലായി ഉയർത്താനാണ് സഊരി അരാംകോ തീരുമാനം .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൈനികര്‍ക്ക് ഇനി ഇന്‍സ്റ്റഗ്രാം, എക്‌സ് അക്കൗണ്ടുകള്‍ ഉപയോഗിക്കാം; സോഷ്യല്‍ മീഡിയ ഗൈഡ്‌ലൈനുകളില്‍ മാറ്റം വരുത്തി സേന

National
  •  4 days ago
No Image

വയനാട്ടിൽ ആദിവാസിയായ മാരനെ കടിച്ചുകൊന്ന കടുവയെ പിടികൂടി 

Kerala
  •  4 days ago
No Image

മുംതാസിനെ ആദ്യം അടക്കിയത് മറ്റൊരിടത്ത്; ശേഷം ക്ഷേത്രം പണിയുന്ന സ്ഥലത്തേക്ക് മാറ്റി; അവിടെയാണ് താജ്മഹലുണ്ടാക്കിയത്; ലോകാത്ഭുതത്തെ ലക്ഷ്യം വെച്ച് ഹിന്ദുത്വ ആക്രമണം തുടരുന്നു

National
  •  4 days ago
No Image

ബഹ്റൈനില്‍ പുതുവത്സര അവധി പ്രഖ്യാപിച്ചു

bahrain
  •  4 days ago
No Image

കോർപ്പറേഷൻ, മുനിസിപ്പാലിറ്റികളിലേക്കുള്ള അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; നാല് കോർപ്പറേഷനുകളിൽ അധികാരമുറപ്പിച്ച് യുഡിഎഫ്

Kerala
  •  4 days ago
No Image

കോഴിക്കോട് റെയിൽവേ ഗേറ്റ് കീപ്പർക്ക് മർദനം: യുവാവ് കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

ആശംസയോ അതോ ആക്രമണമോ? ക്രിസ്മസ് സന്ദേശത്തിലും രാഷ്ട്രീയ പോരിനിറങ്ങി ഡോണൾഡ് ട്രംപ്

International
  •  4 days ago
No Image

ഗർഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; കോടതിയിലേക്ക് പോകുമ്പോൾ കൂസലില്ലാതെ ചിരിച്ചും കൈവീശിയും പ്രതി; റിമാൻഡിൽ

Kerala
  •  4 days ago
No Image

കോട്ടയം ജില്ലാ പഞ്ചായത്ത്: ജോഷി ഫിലിപ്പ് അധ്യക്ഷനാകും; കേരള കോൺഗ്രസിന് ഒരു വർഷം

Kerala
  •  4 days ago
No Image

ഷൊർണൂരിൽ ട്വിസ്റ്റ്; വിമതയായി ജയിച്ച സ്ഥാനാർഥി ചെയർപേഴ്‌സണാകും; സിപിഎമ്മിൽ നേതാക്കൾക്കിടയിൽ അതൃപ്തി

Kerala
  •  4 days ago