HOME
DETAILS
MAL
സി.എം.പി ലയനം ഭരണഘടനാ വിരുദ്ധം
backup
February 02 2019 | 18:02 PM
തിരുവനന്തപുരം: സി.എം.പിയിലെ ഒരു വിഭാഗം സി.പി.എമ്മില്‍ ലയിക്കാന്‍ തീരുമാനിച്ച നടപടി പാര്‍ട്ടി ഭരണഘടനക്ക് വിരുദ്ധമാണെന്ന് സംസ്ഥാന സെക്രട്ടറി എന്‍. സഖീഷ് ബാബു. ലയനവുമായി മുന്നോട്ടുപോകുന്ന എ.കെ കണ്ണന് ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കും. പാര്‍ട്ടിയുടെ ഒരു ഘടകത്തിലും ചര്‍ച്ച ചെയ്യാത്തതാണ് ലയന തീരുമാനമെന്നും സി.എം.പിയുടെ എട്ടും ഒന്‍പതും പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന് എതിരാണിതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷമായി പാര്‍ട്ടി എല്‍.ഡി.എഫുമായി സഹകരിച്ചാണ് പോകുന്നത്. അത് തുടരുമെന്നും ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. മുട്ടയ്ക്കാട് രവീന്ദ്രന് നായര്‍, പട്ടം ദീപു, അശോകന് കാലടി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."