മലപ്പുറത്ത് രണ്ടുപേര്‍ക്ക് കോവിഡ്: ഇരുവരുടെയും റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു
മലപ്പുറം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ട് പേരില്‍ ഒരാള്‍ വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിയും രണ്ടാമത്തവര്‍ അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിനിയുമാണ്. ഇരുവരും ഉംറ തീര്‍ഥാടനം കഴിഞ്ഞ് തിരിച്ചെത്തിയവരാണ്. ഇവരുടെ റൂട്ട് മാപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രാഥമിക റൂട്ട് മാപ്പ്
കേസ്1- വണ്ടൂര്‍ വാണിയമ്പലം സ്വദേശി
9/3/20
രാവിലെ 7.30 - എയര്‍ ഇന്ത്യ ഫ് ളൈറ്റില്‍ ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി.
രാവിലെ 10.00 -10 പേരോടൊപ്പം ഓട്ടോ ക്യാബില്‍ വിമാനത്താവളത്തില്‍ നിന്ന് യാത്രതിരിച്ചു.
രാവിലെ 10.45ന് കാരക്കുന്ന് ഷാപ്പിന്‍ കുന്നില്‍ ബന്ധുവീട്ടുപടിക്കല്‍ വാഹനം നിര്‍ത്തി ബന്ധുക്കളുമായി സംസാരിച്ചു.
ഉച്ചയ്ക്ക് 12:00. മാട്ടക്കുളം ബന്ധു വീട്ടിലെത്തി കുറച്ചു സമയം ബന്ധുവീട്ടില്‍ ചെലവഴിച്ചു.
ഉച്ചയ്ക്ക് 12.30ന് ശാന്തിനഗറിലെ ബന്ധു വീട്ടിലെത്തി.
തുടര്‍ന്ന് വണ്ടൂര്‍ വാണിയമ്പലത്തുള്ള വീട്ടില്‍ എത്തി.
13/3/20 ന് രാവിലെ മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തു.
കേസ്2- അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിനി.
പ്രാഥമിക റൂട്ട് മാപ്പ്
12/03/20
രാവിലെ 7.30 - എയര്‍ ഇന്ത്യ ഫ്‌ളൈറ്റില്‍ ജിദ്ദയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി.
രാവിലെ ഒന്‍പതു മണിക്ക് നെടുമ്പാശ്ശേരിയില്‍ നിന്നും കരിപ്പൂരിലേക്ക് ഉള്ള ബിന്‍സി ട്രാവല്‍സ് ബസ്സില്‍ 40 യാത്രക്കാരോടൊപ്പം യാത്ര ചെയ്തു.
ഉച്ചയ്ക്ക് 2:30ന് - ഹജ്ജ് ഹൗസിന് അടുത്തുള്ള ബസ് സ്റ്റോപ്പില്‍ ഇറങ്ങി.
വൈകുന്നേരം 4:00- സ്വന്തം കാറില്‍ യാത്ര ചെയ്ത് അരീക്കോട് ചെമ്രക്കാട്ടൂര്‍ ഉള്ള വീട്ടിലേക്ക് പോയി.
13/3/20 ന് രാവിലെ അഡ്മിറ്റ് ചെയ്തു.
രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണ് ആണ് . ഇരുവരുടേയും വിശദമായ റൂട്ട് മാപ്പ് തയ്യാറാക്കി വരുന്നു. മുകളില്‍ പറഞ്ഞ ഫ്‌ളൈറ്റുകളില്‍ സഞ്ചരിച്ചവരും മുകളില്‍ പറഞ്ഞ സ്ഥലത്തും സമയത്തും ഉണ്ടായിരുന്നവരും രോഗ ലക്ഷണമുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് മലപ്പുറം ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണം. കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.
ഇവരുമായി അടുത്ത് ഇടപഴകിയവര്‍ 28 ദിവസം ഹോം ഐസൊലേഷനില്‍ കഴിയണം. രോഗലക്ഷണമുള്ള പക്ഷം കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണം. ഐസോലേഷനില്‍ കഴിയുന്നവര്‍ യാതൊരു കാരണവശാലും കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദ്ദേശമില്ലാതെ നേരിട്ട് ആശുപത്രികളില്‍ പോകാന്‍ പാടില്ല.
കണ്‍ട്രോള്‍ റൂം നമ്പര്‍ - 0483 2733251
0483 2733252
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."