HOME
DETAILS

മോദിയുടെ റാലിക്കിടെ തിക്കും തിരക്കും; 16 പേര്‍ക്ക് പരുക്ക്

  
backup
February 02, 2019 | 6:59 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b1%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d

 

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും കുട്ടികളുമടക്കം 16 പേര്‍ക്ക് പരുക്കേറ്റു. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ നടന്ന റാലിയിലാണ് സംഭവം. പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ റാലി നടന്ന മൈതാനത്തിന് പുറത്ത് കാത്തുനിന്നവര്‍ വേദിക്കരികിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് തിക്കും തിരക്കുമുണ്ടാകാന്‍ കാരണമായത്. ഇതേത്തുടര്‍ന്ന് മോദി പ്രസംഗം ചുരുക്കി.


ജനങ്ങളെ ശാന്തരാക്കാന്‍ പ്രധാനമന്ത്രി ശ്രമിച്ചുവെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. പ്രവര്‍ത്തകര്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്തുതന്നെ തുടരണമെന്നും വേദിക്കരികിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കരുതെന്നും നിര്‍ദേശിച്ചു. എന്നാല്‍ സ്ത്രീകള്‍ക്കുവേണ്ടി ഒഴിച്ചിട്ടിരുന്ന സ്ഥലത്തേക്ക് ജനങ്ങള്‍ കസേരകള്‍ വലിച്ചെറിയുകയും അവിടെ ഇരിപ്പിടം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ മോദി പ്രസംഗം ചുരുക്കുകയും മറ്റൊരു റാലിയില്‍ പങ്കെടുക്കേണ്ടതിനാല്‍ വേദിയില്‍നിന്ന് പോവുകയാണെന്ന് അറിയിക്കുകയും ചെയ്തു.


തിക്കും തിരക്കും ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി സ്ത്രീകള്‍ കുഴഞ്ഞുവീണുവെന്നും അവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കഴിഞ്ഞ ജൂലായ് 16ന് പശ്ചിമബംഗാളിലെ മിഡ്‌നാപുര്‍ ജില്ലയില്‍ മോദി പങ്കെടുത്ത റാലിക്കിടെയും സമാനമായ സംഭവം നടന്നിരുന്നു. പ്രധാനമന്ത്രിയുടെ റാലിക്കുവേണ്ടി തയാറാക്കിയ താത്കാലിക വേദി തകര്‍ന്നുവീണ് അന്ന് ഏതാനുംപേര്‍ക്ക് പരുക്കേറ്റിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  9 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  9 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  9 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  9 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  9 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  9 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  9 days ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  9 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  9 days ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  9 days ago