HOME
DETAILS
MAL
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വീകരണം: മലയാളികളെ നാണംകെടുത്തുന്നത്: മന്ത്രി സുധാകരന്‍
backup
March 17 2020 | 05:03 AM
ആലപ്പുഴ: രജിത് കുമാറിനെ സ്വീകരിക്കാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആളുകള്‍ കൂടിയതിനെതിരേ രൂക്ഷവിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. അച്ഛന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ആംബുലന്‍സില്‍ കൊണ്ടുപോകുന്നത് ഐസൊലേഷന്‍ വാര്‍ഡിന്റെ ജനാലയിലൂടെ ദര്‍ശിച്ച ലിനോ ആബേലിനെപ്പോലെയുള്ളവരുടെ ഇടയിലാണ് കൊച്ചി എയര്‍പോര്‍ട്ടില്‍ മുഴുവന്‍ മലയാളികളെയും നാണം കെടുത്തുന്ന സംഭവമുണ്ടായിരിക്കുന്നതെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കര്‍ശനമായ നടപടികളാണ് ഇത്തരക്കാര്‍ക്കെതിരേ സ്വീകരിക്കേണ്ടതെന്നും ജി. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ ഒരു രോഗത്തെ നാം നേരിടുന്നത് ലിനോയെപ്പോലെയുള്ള മനുഷ്യരുടെ ത്യാഗത്തിന്റെ കൂടെ സഹായത്തോടെയാണ്. ലോകത്തെ പല വികസിതരാജ്യങ്ങളിലും സ്വീകരിച്ചതിനേക്കാള്‍ മികച്ച നടപടികളുമായാണ് ആരോഗ്യവകുപ്പ് ഈ മഹാമാരിയെ നിയന്ത്രിച്ച് നിര്‍ത്തിയിരിക്കുന്നത്. അതിനിടയിലാണ് കഴിഞ്ഞ ദിവസം കൊച്ചി എയര്‍പോര്‍ട്ടില്‍ മുഴുവന്‍ മലയാളികളെയും നാണം കെടുത്തുന്ന മറ്റൊരു സംഭവമുണ്ടായിരിക്കുന്നത്. കൊച്ചുകുട്ടികളെയടക്കം കൈയിലെടുത്ത് പിടിച്ചാണ് ചിലര്‍ എയര്‍പോര്‍ട്ടിലെത്തിയത്. ലിനോയെപ്പോലെയുള്ള മനുഷ്യരുടെ ത്യാഗങ്ങളെ അപഹസിക്കുന്ന ഇത്തരം നടപടികള്‍ ഒട്ടും ആശ്വാസ്യകരമല്ലെന്നും മന്ത്രി കുറിപ്പില്‍ സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."